അ​ധ്യാ​പ​ക​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ
Thursday, February 20, 2020 10:30 PM IST
മാ​വേ​ലി​ക്ക​ര: മ​ധ്യ​പ്ര​ദേ​ശി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​ധ്യാ​പ​ക​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ. തെ​ക്കേ​ക്ക​ര ചെ​റു​കു​ന്നം ടി​ജൂ ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ വി​ശ്വ​ന്‍റെ​യും ഓ​മ​ന​യു​ടെ​യും മ​ക​ൻ ടി​ജു വി​ശ്വ​നെ​യാ​ണ് (31) മ​ധ്യ​പ്ര​ദേ​ശി​ലെ താ​മ​സ സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ധ്യ​പ്ര​ദേ​ശ് പ​ന്നാ ജി​ല്ല​യി​ൽ മാ​ന​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഇ​വി​ടെ ര​ണ്ടു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു വ​രു​ന്ന ടി​ജു​വി​നെ 14 ന് ​രാ​വി​ലെ 9.30ന് ​താ​മ​സ സ്ഥ​ല​ത്തെ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത് കൂ​ടെ ജോ​ലി ചെ​യ്യു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​ണ്.

ടി​ജു താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ടി​ജു​വി​നെ കൂ​ടാ​തെ മ​റ്റ് മൂ​ന്ന് മു​റി​ക​ളി​ലാ​യി ഒ​രു വ​നി​ത ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ കൂ​ടി താ​മ​സി​ക്കു​ന്നു​ണ്ട്. 13 ന് ​രാ​ത്രി 8.30 ന് ​ടി​ജു അ​മ്മ​യോ​ട് ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും പി​റ്റേ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ മ​ര​ണ​വി​വ​രം വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി​യ ബ​ന്ധു​ക്ക​ൾ അ​വി​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ​യ്ക്ക് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​ർ​ഡി​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ൻ: ടി​റ്റോ. മ​ധ്യ​പ്ര​ദേ​ശി​ലെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ ക​ഴി​യൂ എ​ന്ന് കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.