കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ വ​ള​പ്പി​ൽ സ​മീ​പം തീ​പി​ടു​ത്തം; സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു പൊ​ള്ള​ലേ​റ്റു
Friday, February 21, 2020 10:45 PM IST
കാ​യം​കു​ളം: ക​എ​സ്ആ​ർ​ടി​സി ഡി​പ്പോ വ​ള​പ്പി​ൽ തീ​പി​ടു​ത്തം. തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് പൊ​ള​ള​ലേ​റ്റു. കാ​യം​കു​ളം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സി​യാ​ദി​നാ​ണ് (58 ) പൊ​ള്ള​ലേ​റ്റ​ത്. മു​ഖ​ത്തും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ സി​യാ​ദി​നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഭാ​ഗ​ങ്ങ​ളും മ​റ്റു പാ​ഴ് വ​സ്തു​ക്ക​ളും കൂ​ടി കി​ട​ന്നി​ട​ത്താ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കാ​യം​കു​ള​ത്ത് നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി തീ ​അ​ണ​ച്ചെ​ങ്കി​ലും ഉ​ച്ച​ക്ക് 1.40 ഓ​ടെ വീ​ണ്ടും മാ​ലി​ന്യ​ങ്ങ​ളി​ൽ തീ ​പി​ടി​ത്ത​മു​ണ്ടാ​യി. വീ​ണ്ടും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. 12000 ലി​റ്റ​ർ ഡീ​സ​ൽ ടാ​ങ്കും 250 ജീ​വ​ന​ക്കാ​രു​മു​ള്ള കാ​യം​കു​ളം ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ 70ൽ ​പ​രം ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ ഇ​വി​ടെ തീ​പി​ടു​ത്തം പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യും തീ​യ​ണ​ക്കാ​നും യാ​തൊ​രു​വി​ധ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സം​വി​ധാ​ന​വും ഏ​ർ​പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ആ​ദ്യം തീ​പി​ടി​ച്ച​പ്പോ​ൾ ത​ന്നെ തീ​യ​ണ​യ്ക്കാ​ൻ ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​തി​നി​ടെ​യാ​ണ് സി​യാ​ദി​ന് പൊ​ള്ള​ലേ​റ്റ​ത്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ തീ​പി​ടു​ത്തം നി​യ​ന്ത്രി​ക്കാ​നു​ള്ള സം​വി​ധാ​നം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ര​ണ്ടാ​മ​ത് തീ ​പ​ട​ർ​ന്ന​പ്പോ​ഴും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യം വേ​ണ്ടി​വ​രി​ക​യാ​യി​രു​ന്നു. മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി. ജി​ല്ല​യി​ൽ ചൂ​ട് കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും പാ​ഴ് വ​സ്തു​ക്ക​ളും മാ​ലി​ന്യ​ങ്ങ​ളും കൂ​ടി​ക്കി​ട​ക്കു​ന്ന​ത് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.