ക​റ​വ​പ്പ​ശു​വി​ന്‍റെ കൊ​ന്പു​ക​ൾ വെ​ട്ടി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു
Friday, February 21, 2020 10:45 PM IST
ചെ​ങ്ങ​ന്നൂ​ർ: തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ക​റ​വ​പ്പ​ശു​വി​ന്‍റെ കൊ​ന്പു​ക​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വെ​ട്ടി​യ സം​ഭ​വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​ലി​യൂ​ർ കാ​ര​യ്ക്കാ​ട്ടേ​ത്ത് കെ.​വി. മാ​ത്യു​വി (മോ​ൻ​സി -63) ന്‍റെ സ​ങ്ക​ര​വ​ർ​ഗ​ത്തി​ൽ പെ​ട്ട പ​ശു​വി​ന്‍റെ ര​ണ്ട് കൊ​ന്പു​ക​ളാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വെ​ട്ടി​യ​ത്. 11ന് ​പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ പ​ശു​വി​നെ ക​റ​ക്കാ​നാ​യി മാ​ത്യു തൊ​ഴു​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ന്പ് വെ​ട്ടി അ​രി​ഞ്ഞ നി​ല​യി​ൽ ചോ​ര​യി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന പ​ശു​വി​നെ ക​ണ്ട​ത്്. ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി സ്ഥ​ലം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. സ്ഥ​ല​ത്തു നി​ന്നും തെ​ളി​വാ​യി ഒ​രു കെ​ട്ട് ബീ​ഡി​യും സി​ഗ​ര​റ്റ് ലാ​ന്പും ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് മാ​ത്യു ചെ​ങ്ങ​ന്നൂ​ർ സി​ഐ എം.​സു​ധി​ലാ​ലി​ന് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു.
ആ​ല​പ്പു​ഴ എ​സ്പി, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്കും പു​ലി​യൂ​ർ മൃ​ഗ​ഡോ​ക്ട​ർ​ക്കും മാ​ത്യു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ശു​വി​നെ ചി​കി​ൽ​സി​ക്കു​വാ​ൻ 5000 ത്തോ​ളം രൂ​പ ചെ​ല​വാ​യ​താ​യി മാ​ത്യു പ​റ​ഞ്ഞു. പ​ശു​വ​ള​ർ​ത്ത​ലി​ൽ നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് 10 പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന മാ​ത്യു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം.