പ​നി ബാ​ധ: മ​ലേ​ഷ്യ​യി​ൽ നി​ന്നും എ​ത്തി​യ​യാ​ളെ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്തു
Friday, February 21, 2020 10:45 PM IST
അ​ന്പ​ല​പ്പു​ഴ: കൊ​റോ​ണ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​നി ബാ​ധ​യെ തു​ട​ർ​ന്ന് ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന മ​ലേ​ഷ്യ​യി​ൽ നി​ന്നും എ​ത്തി​യ​യാ​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. മ​ലേ​ഷ്യ​യി​ലെ ഒ​രു സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ വെ​യി​റ്റ​റാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ​യാ​ണ് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സോ​ലോ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി മ​ലേ​ഷ്യ​യി​ലെ ഒ​രു സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ഇ​ദ്ദേ​ഹം നാ​ട്ടി​ൽ എ​ത്തി 10 ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ക​ടു​ത്ത പ​നി അ​നു​ഭ​വ​പെ​ടു​ക​യാ​യി​രു​ന്നു . തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഇ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യും പി​ന്നീ​ട് പ്രാ​ഥ​മി​ക പ​രി​ശോ​ധ​യ്ക്ക് ശേ​ഷം കൊ​റോ​ണ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ക്തം , തൊ​ണ്ട​യി​ൽ നി​ന്നു​ള്ള ക​ഫം എ​ന്നി​വ പ​രി​ശോ​ധ​ന​ക്കാ​യി പൂ​ന​യി​ലെ വൈ​റോ​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്കും ആ​ശു​പ​ത്രി​യി​ലെ വൈ​റോ​ജി ലാ​ബി​ലേ​ക്കും പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ഇ​തോ​ടെ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രും അ​വ​ശേ​ഷി​ക്കു​ന്നി​ല്ല.