ക​രി​ക്കാ​ട് തോ​ട് പു​ന​രു​ജ്ജീ​വ​നം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, February 23, 2020 9:49 PM IST
ആ​ല​പ്പു​ഴ: മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന ക​രി​ക്കോ​ട് തോ​ട് പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ധ​ന​കാ​ര്യ മ​ന്ത്രി ഡോ​ക്ട​ർ ടി ​എം തോ​മ​സ് ഐ​സ​ക് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു നി​ർ​വ​ഹി​ക്കും. ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി റൂ​ർ​ബ​ൻ പ​ദ്ധ​തി​പ്ര​കാ​രം 88 ല​ക്ഷം രൂ​പ​യാ​ണ് തോ​ട് ന​വീ​ക​ര​ണ​ത്തി​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ​ക്കേ​റ്റ് ഡി. ​പ്രി​യേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ​ക്കേ​റ്റ് കെ.​ടി. മാ​ത്യു, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ മ​ധു , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​മീ​ല പു​രു​ഷോ​ത്ത​മ​ൻ, സ​ന്ധ്യാ ബെ​ന്നി, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും