ദേ​ശീ​യ​പാ​ത​യോ​രം കീ​ഴ​ട​ക്കി ത​ണ്ണി​മ​ത്ത​നു​ക​ൾ
Tuesday, February 25, 2020 11:01 PM IST
അ​ന്പ​ല​പ്പു​ഴ: ത​ണ്ണി​മ​ത്ത​നു​ക​ൾ ദേ​ശീയ പാ​ത​യോ​രം കീ​ഴ​ട​ക്കു​ന്നു. ക​ത്തു​ന്ന ചൂ​ടി​ൽ ഉ​ള്ളു ത​ണു​പ്പി​ക്കാ​ൻ ആ​വ​ശ്യ​ക്കാ​രും... അ​ന്പ​ല​പ്പൂ​ഴ ഫു​ൾ​ജാ​റും കു​ലു​ക്കി സ​ർ​ബ​ത്തും വ​ഴി​യോ​ര​ങ്ങ​ളി​ലു​ണ്ടെ​ങ്കി​ലും വേ​ന​ൽ​ച്ചൂ​ടി​ൽ ഉ​ള്ളു കു​ളി​ർ​പ്പി​ക്കാ​ൻ ത​ണ്ണി​മ​ത്ത​നു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ. വി​വി​ധ​യി​നം ത​ണ്ണി​മ​ത്ത​നു​ക​ളാ​ണ് പാ​ത​യോ​ര​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്യസം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​ത്തു​ന്ന ത​ണ്ണി​മ​ത്ത​നു​ക​ളി​ലേ​റെ​യും. ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ​തോ​തി​ലാ​ണ് ത​ണ്ണി​മ​ത്ത​ൻ സം​ഭ​രി​ച്ചി​രി​ക്കു​ന്ന​ത്.

കി​ലോ​യ്ക്ക് 20 മു​ത​ൽ 30 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​തു ജ്യൂ​സാ​ക്കി ന​ൽ​കു​ന്പോ​ൾ ഗ്ലാ​സൊ​ന്നി​ന് 20 മു​ത​ൽ 30 രൂ​പ വ​രെ വാ​ങ്ങു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും ര​ണ്ടു​ത​രം ത​ണ്ണി​മ​ത്ത​നാ​ണ് വി​പ​ണി​യി​ൽ സ​ജീ​വ​മാ​യി​ട്ടു​ള​ള​ത്. വെ​ള്ളപ്പാ​ടു​ക​ളോ​ടു​കൂ​ടി​യ ത​ണ്ണി​മ​ത്ത​നാ​ണ് വി​ല​ക്കു​റ​വ്. പ​ച്ച​നി​റ​ത്തി​ലു​ള്ള ത​ണ്ണി​മ​ത്ത​നാ​ണ് മ​റ്റൊ​രി​നം. ഇ​തി​നാ​ണ് മ​ധു​രം അ​ധി​കം. മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള മ​ത്ത​നാ​ണ് മ​റ്റൊ​ന്ന്. വ​യ​നാ​ട്ടി​ൽ നി​ന്നാ​ണ് അ​ധി​ക​വും എ​ത്തു​ന്ന​ത്.

പ​ല നി​റ​ത്തി​ലും രു​ചി​യി​ലു​മു​ള്ള ത​ണ്ണി​മ​ത്ത​നു​ക​ൾ പാ​ത​യോ​ര​ത്തി​നു ത​ന്നെ അ​ല​ങ്കാ​ര​മെ​ന്ന മ​ട്ടി​ലാ​ണ് കൂ​ട്ടി​യി​ട്ടി​ട്ടു​ള്ള​ത്. ഭം​ഗി​യാ​യി മു​റി​ച്ചു വെ​ച്ചി​രി​ക്കു​ന്ന ത​ണ്ണി​മ​ത്ത​ൻ ക​ണ്ടാ​ൽ യാ​ത്ര​ക്കാ​ർ വ​ണ്ടി നി​ർ​ത്തി വാ​ങ്ങാ​തെ പോ​കി​ല്ല. ത​ണു​ത്ത മ​ത്ത​ൻ ദാ​ഹ​ത്തോ​ടൊ​പ്പം ക്ഷീ​ണ​വു​മ​ക​റ്റു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രി​ൽ കൂ​ടു​ത​ലും വാ​ങ്ങാ​റു​ണ്ടെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു. ക​രി​ക്ക് വി​ല്പ​ന​യും പൊ​ടി​പൊ​ടി​ക്കു​ന്നു​ണ്ട്. പാ​ല​ക്കാ​ട്ടു​നി​ന്നും എ​ത്തി​ക്കു​ന്ന ക​രി​ക്കു​ക​ളാ​ണ് പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ധി​കവും. ഇ​ത്ത​രം ക​രി​ക്കു​ക​ൾ​ക്കു വെ​ള്ളം അ​ധി​കം ഉ​ണ്ടാ​കാ​റി​ല്ല. നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽനി​ന്നും സം​ഭ​രി​ക്കു​ന്ന ക​രി​ക്കു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യും.