ജ​ന​ങ്ങ​ൾ വി​ശ്വാ​സ പൂ​ർ​വം ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണമെന്ന് മ​ന്ത്രി മൊ​യ്‌​തീ​ൻ
Wednesday, February 26, 2020 10:49 PM IST
ചെ​ങ്ങ​ന്നൂ​ർ : ഏ​തൊ​രാ​വ​ശ്യ​ത്തി​നും ജ​ന​ങ്ങ​ൾ വി​ശ്വാ​സ പൂ​ർ​വം ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്ത്‌ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങോ​ളോ​ടു കൂ​ടി​യ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​ധു​നി​ക രീ​തി​യി​ലേ​ക്കു കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഐ​എ​സ്ഒ നേ​ട്ട​ത്തി​ലൂ​ടെ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം എ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ്. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന്‌ ജാ​തി, മ​തം, രാ​ഷ്‌​ട്രീ​യം മാ​റ്റി നി​ർ​ത്തി മി​ക​ച്ച കൂ​ട്ടാ​യ്മ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി ജാ​നി മോ​ൻ എ​സ്. മ​ന്ത്രി​യി​ൽ നി​ന്നും ഐ​എ​സ്ഒ സ​ർട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.
1.58 കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച 7300 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള പു​തി​യ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​ൽ അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള ഹെ​ൽ​പ്പ് ഡെ​സ്‌​ക്, മു​ല​യൂ​ട്ടു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക മു​റി, മു​ൻ​കാ​ല ഫ​യ​ലു​ക​ൾ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്റ്റോ​ർ​മു​റി തു​ട​ങ്ങി​യ​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​വി​വേ​ക്, മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ര​ശ്മി ര​വീ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്‌​ട്രീ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.