സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളോ​ടു പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മാ​ർ പെ​രു​ന്തോ​ട്ടം
Sunday, March 29, 2020 10:12 PM IST
ച​ങ്ങ​നാ​ശേ​രി: കോ​വി​ഡ് -19 നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ല്‍​നി​ന്നു വൈ​ദി​ക​ര​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം യു​വാ​ക്ക​ള്‍ അം​ഗ​ങ്ങ​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
അ​തി​രൂ​പ​ത​യു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഈ ​ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക്കു ശ്ര​മി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ​മൂ​ലം പ​ല​ര്‍​ക്കും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തി​രൂ​പ​ത യു​വ​ദീ​പ്തി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര​യു​ടെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ള്‍ മൂ​ല​മാ​ണു കു​റ​ച്ചു​പേ​ര്‍​ക്കെ​ങ്കി​ലും ഇ​പ്ര​കാ​രം സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​യ​തെ​ന്ന് അ​തി​രൂ​പ​ത പി​ആ​ർ​ഒ അ​ഡ്വ. ജോ​ജി ചി​റ​യി​ല്‍ അ​റി​യി​ച്ചു. ഇ​ത്ത​രം ഒ​രു പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ മു​ന്നി​ട്ടി​റ​ങ്ങി​യ​വ​രെ അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ഭി​ന​ന്ദി​ച്ചു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ളോ​ടു പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ച്ചു കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.
ഭ​ക്ഷ​ണ​മി​ല്ലാ​തെ​യും അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ലും ആ​രും വി​ഷ​മി​ക്കു​ന്നി​ല്ലെ​ന്നു ന​മ്മ​ള്‍ ഉ​റ​പ്പുവ​രു​ത്ത​ണം. ഗ​വ​ണ്‍​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടും നി​ര്‍​ദേ​ശ​ങ്ങ​ളോ​ടും പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ച്ച് ഈ ​മ​ഹാ​വി​പ​ത്തി​ന്‍റെ ആ​ഘാ​തം പ​ര​മാ​വ​ധി കു​റ​യ്ക്കാ​ന്‍ വി​ശ്വാ​സി​സ​മൂ​ഹം സ​ജ്ജ​രാ​ക​ണ​മെ​ന്നും മാ​ര്‍ പെ​രു​ന്തോ​ട്ടം ആ​ഹ്വാ​നം ചെ​യ്തു.