അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ സാ​മ​ഗ്രി​ക​ൾ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ചു
Wednesday, April 1, 2020 10:30 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ണി​യി​ല്ലാ​തെ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ൾ അ​വ​രു​ടെ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ബു​ധ​നാ​ഴ്ച ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ആ​വ​ശ്യാ​നു​സ​ര​ണം ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ വ​ഴി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി ത​ങ്ങു​ന്ന ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ചു . ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ൽ നി​ന്നും വാ​ങ്ങി​യ ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ​യും വി​വി​ധ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെയും നേ​തൃ​ത്വ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ലേ​ക്ക് ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു തു​ട​ങ്ങി. വ​ട​ക്കേ ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് എ​ത്തി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് റ​വ​ന്യു വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ത്തി​ൽ സാ​മ​ഗ്രി​ക​ൾ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ചെ​റു​പ​യ​ർ, ക​ട​ല, പ​രി​പ്പ്, ഉ​ഴു​ന്ന്, തേ​യി​ല, വെ​ളി​ച്ചെ​ണ്ണ, ആ​ട്ട, കി​ഴ​ങ്ങ്, സ​വോ​ള ഉ​ൾ​പ്പെ​ടെ 13 ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നു​ള്ള ആ​ദ്യ വി​ത​ര​ണ​ത്തി​ന് എ​ൽ ആ​ർ ത​ഹ​സി​ൽ​ദാ​ർ സി ​പ്രേം​ജി നേ​തൃ​ത്വം ന​ൽ​കി.

അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ 700 പേ​ർ​ക്കു​ള്ള ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ളും കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ൽ ആ​യി​രം പേ​ർ​ക്ക് ഉ​ള്ള​തും കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ 250 പേ​ർ​ക്ക് ഉ​ള്ള​തും ചേ​ർ​ത്ത​ല​യി​ൽ 700 പേ​ർ​ക്കു​ള്ള​തും മാ​വേ​ലി​ക്ക​ര​യി​ലും ചെ​ങ്ങ​ന്നൂ​രും ആ​യി 2000 പേ​ർ​ക്കു​ള്ള​തു​മാ​യ ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ളാ​ണ് ഇ​ന്ന് എ​ത്തി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​പി.​ഉ​ദ​യ​സിം​ഹ​ൻ പ​റ​ഞ്ഞു. കൂ​ടാ​തെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള കോ​ൾ സെ​ന്‍ററും ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ബു​ധ​നാ​ഴ്ച പ​ത്തോ​ളം കോ​ളു​ക​ൾ എ​ത്തി. ഇ​തി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള കോ​ളു​ക​ൾ​ക്ക് അ​തി​നു​ള്ള പ​രി​ഹാ​രം ക​ണ്ടു.
എ​ട​ത്വ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​ട്ട​നാ​ട് താ​ലൂ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് അ​താ​ത് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ ക​ഴി​യു​ന്ന ക്യാ​ന്പി​ലും, വാ​ട​ക വീ​ടു​ക​ളി​ലും എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടേ​യും പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടേ​യും നേ​ത്യ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​മാ​റി.

ഗോ​ത​ന്പുപൊ​ടി, ക​ട​ല, ചെ​റു​പ​യ​ർ, ഉ​ഴു​ന്ന്, പ​രി​പ്പ്, വെ​ളി​ച്ചെ​ണ്ണ, തേ​യി​ല, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, ബീ​ട്രൂ​ട്ട് എ​ന്നി​വ​യാ​ണ് വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച​ത്. പ​ഞ്ച​സാ​ര, സ​വോ​ള, കി​ഴ​ങ്ങ് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണ​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളെ വ​ല​യ്ക്കു​ന്നു​ണ്ട്. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ വി​ത​ര​ണ​ത്തി​ൽ കു​ട്ട​നാ​ട് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് കു​മാ​ർ, ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ, ത​ല​വ​ടി, ത​ക​ഴി വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ മി​നി, ജ​ല​ജ, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.