മാ​സ്ക് ന​ൽ​കി
Wednesday, April 1, 2020 10:30 PM IST
എ​ട​ത്വ: കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ​ത്തി​നെ​തി​രെ താ​യ​ങ്ക​രി എ​സ്ബി​വി ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ർ മാ​സ്ക് നി​ർ​മ്മി​ച്ച് ന​ൽ​കി. ഗ്ര​ന്ഥ​ശാ​ല​യി​ലെ വ​നി​താ​വേ​ദി പ്ര​വ​ർ​ത്ത​ക​രും, എ​ഡി​ആ​ർ​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​ണ് മാ​സ്ക് നി​ർ​മി​ച്ച​ത്. പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ സാ​ന്ത്വ​ന യ​ജ്ഞ​ത്തി​ൽ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ട​നാ​ട് ത​ഹ​സീ​ൽ​ദാ​ർ റ്റി.​ഇ. വി​ജ​യ​സേ​ന​ൻ ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി ഹ​രീ​ന്ദ്ര​നാ​ഥ് താ​യ​ങ്ക​രി​യി​ൽ നി​ന്ന് മാ​സ്ക് ഏ​റ്റു​വാ​ങ്ങി. ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സു​ബാ​ഷ് വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കു​ടി​വെ​ള്ള ​വി​ത​ര​ണം ​

ആ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ശു​പ​ത്രി​യി​ൽ തെ​രു​വി​ലെ​മ​ക്ക​ൾ ചാ​രി​റ്റി ഇ​ന്ത്യ ആ​ല​പ്പു​ഴ ജി​ല്ല​ാക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​കോ​വി​ഡ്ഐ​സൊലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കും, അ​വ​രെ പ​രി​ച​രി​ക്കു​ന്ന ജി​വ​ന​ക്കാ​ർ​ക്കും കു​ടി​വെ​ള്ളം എ​ത്തി​ച്ചു തെ​രു​വി​ലെ മ​ക്ക​ൾ​ചാ​രി​റ്റി ഇ​ന്ത്യ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി സം​സ്ഥാ​ന ട്ര​ഷ​റ​ർ ജി. ​രാ​ധ​കൃ​ഷ്ണ​ൻ, ജി​ല്ല ട്ര​ഷ​റ​ർ നാ​സ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.