ഓ​ൺ​ലൈ​ൻ പ​ഠ​നപ​ദ്ധ​തി​യി​ൽ മ​ന്ത്രി അ​ധ്യാ​പ​ക​നാ​യി
Saturday, April 4, 2020 10:20 PM IST
ചേ​ര്‍​ത്ത​ല: സാ​മൂ​ഹ്യ അ​ടു​ക്ക​ള ‘പാ​ഥേ​യം’ വീ​ക്ഷി​ക്കാ​നെ​ത്തി​യ ധ​ന​മ​ന്ത്രി​യെ ഓ​ൺ​ലൈ​ൻ ചാ​റ്റിം​ഗി​ൽ കു​ടു​ക്കി ത​ണ്ണീ​ർ​മു​ക്ക​ത്തെ കു​ട്ടി​ക​ൾ. കൊ​റോ​ണ കാ​ല​ത്ത് ത​ണ്ണീ​ർ​മു​ക്ക​ത്തെ ഓ​ൺ​ലൈ​ൻ പ​ഠ​ന പ​ദ്ധ​തി​യി​ൽ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് അ​ധ്യാ​പ​ക​നാ​യി.
സാ​മൂ​ഹ്യ അ​ടു​ക്ക​ള​യു​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യാ​ണ് മ​ന്ത്രി ത​ണ്ണീ​ർ​മു​ക്ക​ത്ത് എ​ത്തി​യ​തെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചാ​റ്റിം​ഗ് പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​യാ​കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ കൊ​റോ​ണ പ്ര​തി​രോ​ധം മൂ​ലം ലോ​ക്ക് ഡൗ​ണി​ൽ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നി​ലൂ​ടെ പാ​ഠ്യ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന പ​ദ്ധ​തി വി​ല​യി​രു​ത്തി​യ മ​ന്ത്രി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​രു​മി​ക്കു​ന്ന മൊ​ബൈ​ലി​ലൂ​ടെ​യു​ള​ള സം​വാ​ദ​ത്തി​ല്‍ അ​ധ്യാ​പ​ക​നാ​യി. 45 മി​നി​റ്റോ​ളം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു
ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് എ​ൽ​പി സ്കൂ​ളി​ലാ​ണ് സ്കൂ​ൾ വി​ക​സ​ന സ​മി​തി ഓ​ൺ​ലൈ​നി​ന്‍ പ​ഠ​ന സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഓ​ൺ ലൈ​ൻ പ​ഠ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടു​ത്ത ആ​ഴ്ച നേ​രി​ട്ട് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു.
സ്കൂ​ൾ വി​ക​സ​ന സ​മി​തി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി രാ​വി​ലെ പ​ത്തു മു​ത​ലാ​ണ് ഓ​ൺ​ലൈ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​ത്തെ​യും കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​ർ മൂ​ല്യ നി​ർ​ണ്ണ​യം ന​ട​ത്തി അ​ടു​ത്ത ദി​വ​സം രാ​വി​ലെ വാ​ട്ട്സ്ആ​പ് ഗ്രൂ​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. വി​ശ്വം​ഭ​ര​ൻ, ഡി​പി​ഒ എം. ​ഷു​ക്കൂ​ർ, എ​ഇ​ഒ കെ. ​ഷൈ​ല​ജ, ബി​പി​ഒ ഷാ​ജി മ​ഞ്ജ​രി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ബാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. നി​ധീ​ഷ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്കു​ന്ന​ത്.
പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന ഈ ​പ​ഠ​ന രീ​തി പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു സ്കൂ​ളു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ പേ​ഴ്സ​ൺ ബി​നി​ത മ​നോ​ജ് പ​റ​ഞ്ഞു.