എം​എ​ൽ​എ​യു​ടെ പ​ദ​പ്ര​യോ​ഗ​ത്തി​നെ​തി​രേ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ
Saturday, April 4, 2020 10:22 PM IST
ആ​ല​പ്പു​ഴ : മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യു​ള്ള കാ​യം​കു​ളം എം​എ​ൽ​എ യു. ​പ്ര​തി​ഭ​യു​ടെ പ​ദ​പ്ര​യോ​ഗ​ത്തെ വി​മ​ർ​ശി​ച്ച് രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർത​ന്നെ പ​ദ​പ്ര​യോ​ഗം പൊ​തു​പ്ര​വ​ർ​ത്ത​ക ന​ട​ത്തി​യ​ത് ഉ​ചി​ത​മാ​യി​ല്ലെ​ന്നാ​ണ് പ്ര​തി​ക​രി​ച്ച​ത്. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ഞ്ച​ലോ​സും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ആ​ല​പ്പു​ഴ​യി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യവ​ഴി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് ഖേ​ദ​പ്ര​ക​ട​നം ന​ട​ത്താ​ൻ യു. ​പ്ര​തി​ഭ ത​യാ​റാ​ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് പ​റ​ഞ്ഞു. ആ​ർ​ക്കെ​തി​രേ​യാ​ണെ​ങ്കി​ലും ഒ​രു ഇ​ട​തു​പ​ക്ഷ ജ​ന​പ്ര​തി​നി​ധി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത പ​ദ പ്ര​യോ​ഗ​മാ​ണ് പ്ര​തി​ഭ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും 24 മ​ണി​ക്കൂ​റും പ​ണി​യെ​ടു​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ഷേ​പി​ച്ച എം​എ​ൽ​എ സ​മൂ​ഹ​ത്തി​നുത​ന്നെ അ​പ​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം ജീ​വ​ൻ പ​ണ​യം​വച്ച് നാ​ടി​നുവേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഇ​ത്ത​ര​ത്തി​ൽ അ​പ​മാ​നി​ച്ച യു. ​പ്ര​തി​ഭ​യെ നി​ല​യ്‌​ക്കു നി​ർ​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് യൂത്ത്കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

സ​ത്യ​സ​ന്ധ​മാ​യ വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​പ​മാ​നി​ച്ച കാ​യം​കു​ളം എം​എ​ൽ​എ യു. ​പ്ര​തി​ഭ​യു​ടെ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ പ​റ​ഞ്ഞു. കാ​യം​കു​ളം എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ യു. ​പ്ര​തി​ഭ​യു​ടെ ഉ​ത്ത​ര​വാ​ദ​ത്വ​മി​ല്ലാ​യ്മ ചു​ണ്ടി​കാ​ട്ടി​യ​ത് അ​വ​രു​ടെ യു​വ​ജ​ന സം​ഘ​ട​ന​യാ​യ ഡി​വൈ​എ​ഫ്ഐ ആ​ണ്. അ​ത് വാ​ർ​ത്ത​യാ​ക്കു​ക മാ​ത്രം ചെ​യ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ സ​മൂ​ഹം അ​റ​യ്ക്കു​ന്ന ഭാ​ഷ​യി​ൽ അ​പ​മാ​നി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. മ​ണ്ഡ​ലം ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​ക​യും സ്വ​ന്തം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വ​രെ വൈ​റ​സ് എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന എം​എ​ൽ​എ​യെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലും സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​പ​മാ​നി​ച്ച യു. ​പ്ര​തി​ഭ എം​എ​ൽ​എ പൊ​തു സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ. മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ സം​ബ​ന്ധി​ച്ച് ത​രം​താ​ണ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത് നാ​ടി​നുത​ന്നെ അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ യു. ​പ്ര​തി​ഭ എം​എ​ൽ​എ പ്ര​സ്‌​താ​വ​ന പി​ൻ​വ​ലി​ച്ച് സ്ത്രീ ​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബൈ​ജു ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ശൈ​ലി​എം എ​ൽ​എ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സ്ത്രീ​ത്വ​ത്തി​നു വി​ല പ​റ​യു​ന്ന എം​എ​ൽ​എ​യു​ടെ രീ​തി​യെ​ക്കു​റി​ച്ചു സി​പി​എം ജി​ല്ലാ നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.