അ​ടി​യേ​റ്റ് ഭാ​ര്യ മ​രി​ച്ചു; ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
Wednesday, April 8, 2020 9:53 PM IST
തു​റ​വൂ​ർ : കു​ടു​ബ ക​ല​ഹ​ത്തെ​ത്തു​ട​ർ​ന്ന് അ​ടി​യേ​റ്റ യു​വ​തി മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ വ​യ​ലാ​ർ ക​വ​ല​യ്ക്ക് തെ​ക്ക് പ​ടി​ഞ്ഞാ​റെ ചാ​ണി വീ​ട് പ്ര​ജി​ത്തി​ന്‍റെ ഭാ​ര്യ സൗ​മ്യ(31)​യാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് പ്ര​ജി​ത്ത് (40) പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ടാ​ലി​യു​ടെ പി​ൻ​ഭാ​ഗം​കൊ​ണ്ടു ത​ല​യ്ക്കേ​റ്റ അ​ടി​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നു വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. പ​ല​പ്പോ​ഴും ഇ​വ​ർ ത​മ്മി​ൽ ക​ല​ഹ​മു​ണ്ടാ​കു​മാ​യി​രു​ന്നു. പ്ര​ജി​ത്തി​ന്‍റെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നു പോ​ലീ​സ് കൗ​ണ്‍സ​ലിം​ഗ് ന​ൽ​കി​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പ​ക​ലും ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്നു ജ്യേ​ഷ്ഠ​ന്‍റെ വീ​ട്ടി​ലാ​ക്കി​യി​രു​ന്ന ര​ണ്ടു വ​യ​സു​ള്ള കു​ട്ടി​യെ ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ഇ​രു​വ​രും ചേ​ർ​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചേ അ​ഞ്ചോ​ടെ പ്ര​ജി​ത്ത് ജ്യേ​ഷ്ഠ​ന്‍റെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി എ​ന്നു പ​റ​യു​ന്പോ​ഴാ​ണു സം​ഭ​വം മ​റ്റു​ള്ള​വ​ർ അ​റി​യു​ന്ന​ത്. ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പ​ട്ട​ണ​ക്കാ​ട് പോ​ലീ​സെ​ത്തി​യ​പ്പോ​ൾ സൗ​മ്യ​യ്ക്കു ജീ​വ​ൻ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​ൻ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.