ചേ​ര്‍​ത്ത​ല സ​ബ്ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ മോ​ഷ​ണം
Monday, May 25, 2020 8:46 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല സ​ബ്ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ മോ​ഷ​ണം. 17,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. ട്ര​ഷ​റി​യി​ല്‍ അ​ട​ക്കാ​ന്‍ ഷെ​ല്‍​ഫി​നു​ള്ളി​ല്‍ വച്ചി​രു​ന്ന തു​ക​യാ​ണ് ന​ഷ്ട​പ്പെട്ട​ത്. ര​ണ്ടു​ദി​വ​സ​ത്തെ അ​വ​ധി​ക്കു ശേ​ഷം തി​ങ്ക​ളാ​ഴ്ച തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെട്ട​ത്.
മു​ന്‍​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ടു​ത​ക​ര്‍​ത്ത് അ​ക​ത്തു​ക​യ​റി ഷെ​ല്‍​ഫ് പൊ​ളി​ക്കാ​തെ തു​റ​ന്നാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്.
പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെത്തുട​ര്‍​ന്ന് പോ​ലീ​സും ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധരും തെ​ളി​വെ​ടു​പ്പുന​ട​ത്തി. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ഉ​ച്ച​വ​രെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ത​ട​സപ്പെട്ടു.
ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സി​ന​ത്തി​ല്‍ ല​ഭി​ച്ച തു​ക​യാ​ണ് ഇ​ത്. അ​ടു​ത്ത പ്ര​വൃത്തിദി​വ​സ​മാ​ണ് ഇ​തു ട്ര​ഷ​റി​യി​ല്‍ അ​ട​യ്ക്കു​ന്ന​ത്. പ​ണം മാ​ത്ര​മാ​ണ് ന​ഷ്ട​പ്പെട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.