സ​ർ​ക്കാ​ർ മ​ദ്യ​ന​യം തി​രു​ത്ത​ണം:​ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Monday, May 25, 2020 8:46 PM IST
ആ​ല​പ്പു​ഴ:​ സം​സ്ഥാ​ന​ത്ത് മ​ദ്യ​വ്യാ​പ​നം വ​ർ​ധി​പ്പി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ ന​യം തി​രു​ത്തണ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ മാ​വേ​ലി​ക്ക​ര ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്. ര​ണ്ട​ര​മാ​സ​ത്തെ മ​ദ്യ​ര​ഹി​ത​ കേ​ര​ള​ത്തി​ൻ​റ ച​രി​ത്രം ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ബി​ഷ​പ് കൂട്ടിച്ചേർത്തു. മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ​മു​ന്ന​ണി സം​സ്ഥാ​ന ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ക​ള​ക്ട്രേ​റ​റ് പ​ടി​ക്ക​ൽ നി​ൽ​പ്പു​ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ക​ള​ക്‌ടറേറ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ഫാ. ​ചെ​റി​യാ​ൻ മാ​യി​ക്ക​ര അധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഫാ. എ​ഡ്വേ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്. കൃ​ഷ്ണ​ൻ​കു​ട്ടി, ബേ​ബി പാ​റ​ക്കാ​ട​ൻ, ഡേ​വി​ഡ് കാ​നാ​യി​ൽ ഇ​ല​ഞ്ഞി​മേ​ൽ, ലോ​റ​ൻ​സ് പ​ള​ളി​ക്ക​ത​യ്യി​ൽ, ജോ​സി മാ​ത്യു എ​ന്നി​വ​ർ പ്രസംഗിച്ചു.