സൗ​ജ​ന്യ​യാ​ത്ര​യൊ​രു​ക്കി "സൗ​പ​ർ​ണി​ക'
Tuesday, May 26, 2020 11:33 PM IST
ചേ​ർ​ത്ത​ല: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ​യാ​ത്ര​യൊ​രു​ക്കി സൗ​പ​ർ​ണി​ക. ഓ​ട​ന്പ​ള്ളി മാ​ന​വീ​യം ക​ലാ സാം​സ്ക​രി​ക വേ​ദി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സൗ​പ​ർ​ണി​ക ബ​സ് സൗ​ജ​ന്യ ക​രു​ത​ൽ യാ​ത്ര​യൊ​രു​ക്കി​യ​ത്. 20 വി​ദ്യാ​ർ​ഥി​ക​ളെ വ​രെ​യാ​ണ് ക​യ​റ്റി​യ​ത്. ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി റൂ​ട്ടി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കി​യാ​യി​രു​ന്നു ട്രി​പ്പു​ക​ൾ ന​ട​ത്തി​യ​ത്. പ​രീ​ക്ഷ​യു​ള്ള മൂ​ന്നു ദി​വ​സ​വും യാ​ത്ര ഒ​രു​ക്കു​ന്നു​ണ്ട്. വി.​അ​നീ​ഷ്കു​മാ​ർ, ര​തി​ക്കു​ട്ട​ൻ, ശ​ര​ത് തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ചാ​രാ​യം പി​ടി​കൂ​ടി

മാ​രാ​രി​ക്കു​ളം: സൗ​ത്ത് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ സ്കൂ​ളി​നു പി​ന്നി​ലാ​യി അ​ഴീ​ക്ക​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​രു​മ​ക​ൻ അ​ജ​യ് രാ​ജ് എ​ന്ന​യാ​ൾ വി​ൽ​ക്കാ​നാ​യി സൂക്ഷിച്ചി​രു​ന്ന നാ​ല​ര ലി​റ്റ​റോ​ളം വ​രു​ന്ന ചാ​രാ​യം പിടികൂടി. മാ​രാ​രി​ക്കു​ളം സി​ഐ മി​ഥു​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ മ​നോ​ജ്, കെ.​ആ​ർ. മ​ധു, സ​ഞ്ജീ​വ്കു​മാ​ർ, ജൂ​ണി​യ​ർ എ​സ്ഐ റാ​സി​ഖ്, എ​എ​സ്ഐ​മാ​രാ​യ രാ​ജേ​ഷ്, റ​ജി, സി​പി​ഒ​മാ​രാ​യ ഷൈ​ൻ മ​ഹേ​ഷ്, വി​നീ​ഷ്, സൈ​ലു​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.