സി​പി​എം നു​ണ​പ്ര​ച​ാര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല
Thursday, May 28, 2020 9:08 PM IST
ആ​ല​പ്പു​ഴ: പൊ​ഴി​മു​ഖ​ത്തി​ന്‍റെ വീ​തി കൂ​ട്ടൂ​ന്ന വി​ഷ​യ​ത്തി​ൽ ക​രി​മ​ണ​ൽ മാ​ഫി​യ​യ്ക്കു വേ​ണ്ടി സി​പി​എം നു​ണപ്ര​ച​ാര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. വീ​തി കൂ​ട്ടു​ന്ന​തി​നെ കോ​ണ്‍​ഗ്ര​സും തീ​ര​ദേ​ശ ജ​ന​ത​യും സ്വാ​ഗ​തം ചെ​യ്യു​ന്പോ​ൾ അ​ത് മ​റ​ച്ചുവ​ച്ച് ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക​യും അ​തു​വ​ഴി ക​രി​മ​ണ​ൽ മാ​ഫി​യയെ സം​ര​ക്ഷി​ക്കു​ക​യ​മാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്്്.
പ്ര​ള​യ​ത്തി​നു ശേ​ഷം ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​വ​ശ്യ​മാ​യ ഒ​രു ന​ട​പ​ടി​യും ഇ​തു​വ​രെ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കാ​ല​വ​ർ​ഷം തൊ​ട്ട​രി​കി​ലെ​ത്തി നി​ൽ​ക്കു​ന്പോ​ൾ പ്ര​ള​യഭീ​ഷ​ണി ചൂ​ണ്ടി​ക്കാ​ണി​ച്ച് തോ​ട്ട​പ്പ​ള്ളി​യി​ലും ആ​ല​പ്പു​ഴ​യു​ടെ തീ​ര​ത്തും ക​രി​മ​ണ​ൽ കൊ​ള്ള ന​ട​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്
പൊ​ഴി​മു​ഖ​ത്തി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി നീ​ക്കം ചെ​യ്യു​ന്ന മ​ണ​ൽ പ്ര​ദേ​ശ​ത്ത് ത​ന്നെ നി​ക്ഷേ​പി​ക്കാ​തെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നെ​യാ​ണ് എ​തി​ർ​ക്കു​ന്ന​ത്. പാ​രി​സ്ഥി​തി​ക പ​ഠ​നം ന​ട​ത്താ​തെ തീ​ര​ത്തു​നി​ന്നും മ​ണ​ൽ ക​ട​ത്തി കൊ​ണ്ടു​പോ​കു​ന്ന​ത് പ്ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വേ​ലി​യേ​റ്റ സ​മ​യ​ത്ത് കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് ഓ​രുവെ​ള്ളം ക​യ​റു​ന്ന​ത് മു​ൻ കാ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ മ​ണ​ൽ ചാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​രോ​ധി​ച്ച​ത്. പൊ​ഴി​യു​ടെ വീ​തി കൂ​ട്ടു​ന്ന​തി​നാ​യി എ​ടു​ത്തു മാ​റ്റി​യ മ​ണ​ൽ ഒ​രുവെ​ള്ളം ക​യ​റു​ന്ന സ​മ​യ​ത്ത്് ത​ട​യാ​ൻ ഉ​പ​യോ​ഗി​ക്കാ​മെ​ന്നി​രി​ക്കെ മ​ണ​ൽ അ​വി​ടെ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ട് പോ​കാ​നാ​ണ് സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്യു​ന്ന​ത്്.
തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വെ​യി​ലെ ഷ​ട്ട​റു​ക​ൾ ഓ​രു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​ൻ അ​പ​ര്യാ​പ്ത​മാ​ണ​ന്ന​രി​ക്കെ അ​ടി​യ​ന്ത​ര​മാ​യി ഷ​ട്ട​റു​ക​ളു​ടെ അ​റ്റ​കൂ​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ര​മേ​ശ്് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​ക്കാ​രും സി​പി​എ​മ്മും ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നാ​യി ന​ട​ത്തു​ന്ന ന്യാ​യീ​ക​ര​ണ​ങ്ങ​ൾ ഇ​ട​തു മു​ന്ന​ണി​യി​ലെ പ്ര​മു​ഖ ഘ​ട​ക ക​ക്ഷി​യാ​യ സി​പി​ഐ​ക്ക് പോ​ലും ബോ​ധ്യ​പ്പെ​ടു​ന്നി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ അ​ഭി​പ്രാ​യ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.