25 കോ​ടി​യു​ടെ പാ​ക്കേ​ജു​മാ​യി ഭ​ര​ണി​ക്കാ​വ് സ​ഹ​ക​ര​ണ ബാ​ങ്ക്
Sunday, May 31, 2020 9:55 PM IST
കാ​യം​കു​ളം: 25 കോ​ടി​യു​ടെ കോ​വി​ഡ്-19 അ​തി​ജീ​വ​ന പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ഭ​ര​ണി​ക്കാ​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യേ​കി​യാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി​ക്ക് ജൂ​ണ്‍ 1 മു​ത​ൽ ന​വം​ബ​ർ 30 വ​രെ​യാ​ണ് കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വ​നി​ത ഗ്രൂ​പ്പ് വാ​യ്പ, എം​എ​സ്എം​ഇ വാ​യ്പ, എ​സ്എ​ച്ച്ജി വാ​യ്പ, മു​റ്റ​ത്തെ മു​ല്ല വാ​യ്പ, കാ​ർ​ഷി​ക വാ​യ്പ, സ​ഹ​ക​ര​ണ കാ​ർ​ഷി​ക ന​ഴ്സ​റി, ജൈ​വ​വ​ളം- ജൈ​വ​കീ​ട​നാ​ശി​നി ഡി​പ്പോ, അ​ഗ്രി ക്ലി​നി​ക്, സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി എ​ന്നീ 9 പ​ദ്ധ​തി​ക​ളി​ൽപ്പെ​ടു​ത്തി​യാ​ണ് 25 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കോ​വി​ഡ് അ​തി​ജീ​വ​ന പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.​ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ ന​ഴ്സ​റി​യി​ൽ ന​ട​ന്ന പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കോ​ശി അ​ല​ക്സ്, സെ​ക്ര​ട്ട​റി ജ​യ​പ്ര​കാ​ശ്, ആ​ർ. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.