ആ​ല​പ്പു​ഴ​യി​ൽ അ​ഞ്ചു​ പേ​ർ​ക്ക് കോ​വി​ഡ്, നാ​ലു​ പേ​ർ​ക്ക് ഭേ​ദ​മാ​യി
Friday, June 5, 2020 10:25 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ അ​ഞ്ചു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. നാ​ലു പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി. രോ​ഗ​ബാ​ധി​ത​രി​ൽ നാ​ലു പേ​ർ മും​ബൈ​യി​ൽ നി​ന്നും ഒ​രാ​ൾ വി​ദേ​ശ​ത്തു നി​ന്നും വ​ന്ന​താ​ണ്. 25ന് ​മും​ബൈ​യി​ൽനി​ന്നും ട്രെ​യി​ൻമാ​ർ​ഗം കൊ​ച്ചി​യി​ൽ എ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലായി​രു​ന്ന അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വ്, ച​ന്പ​ക്കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ്, 58 വ​യ​സു​ള്ള ക​രു​വാ​റ്റ സ്വ​ദേ​ശി, തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വ് എ​ന്നി​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 22ന് ​ദു​ബാ​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്ന ചെ​റു​ത​ന സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ഞ്ചാ​മ​ത്തെ ആ​ൾ.
ഇ​തി​നി​ടെ 25ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച മാ​വേ​ലി​ക്ക​ര, ചെ​ന്നി​ത്ത​ല, നൂ​റ​നാ​ട്, മാ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. നി​ല​വി​ൽ 66 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 12 പേ​ർ രോ​ഗ വി​മു​ക്ത​രാ​വു​ക​യും ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് 11 പേ​രെ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ആ​റു​പേ​രെ ഒ​ഴി​വാ​ക്കി. നി​ല​വി​ൽ 73 പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 430 പേ​ർ​ക്ക് പു​തു​താ​യി ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. ക്വാ​റ​ന്‍റൈനി​ൽനി​ന്നും 406 പേ​രെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. 76 പേ​രാ​ണ് ഇ​ന്ന​ലെ വി​ദേ​ശ​ത്തുനി​ന്നും ജി​ല്ല​യി​ലെ​ത്തി​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 394 പേ​രും എ​ത്തി. ഇ​ന്ന​ലെ 149 പേ​രു​ടെ സാ​ന്പി​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 3383 പേ​രെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്ക​ി.