മ​ണ്ണി​നെ സ്നേ​ഹി​ച്ച് പ​രി​സ്ഥി​തി സം​ര​ക്ഷി​ക്ക​ണം: മാ​ർ പെ​രു​ന്തോ​ട്ടം
Friday, June 5, 2020 10:25 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മ​​ണ്ണി​​നെ സ്നേ​​ഹി​​ച്ച് പ​​രി​​സ്ഥി​​തി​​യെ സം​​ര​​ക്ഷി​​ക്കു​​ന്ന ജീ​​വി​​തശൈ​​ലി പ്ര​​കൃ​​തി​​യു​​ടെ സ​ന്തു​ലി​​താ​​വ​​സ്ഥ​​ക്ക് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യും (ചാ​​സ്) കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റ​​വും ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ഗ​​ര​​സ​​ഭാ​​കാ​​ര്യാ​​ല​​യ അ​​ങ്ക​​ണ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ലോ​​ക​​പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്.
ലൗ​​ദാ​​ത്തോ​​സി ചാ​​ക്രി​​ക​​ലേ​​ഖ​​ന​​ത്തി​​ന്‍റെ അ​​ഞ്ചാം​​വാ​​ർ​​ഷി​​ക​​വും ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ത്തി. മു​​ൻ​​സി​​പ്പ​​ൽ ആ​​ക്‌​ടിം​​ഗ് ചെ​​യ​​ർ​​മാ​​ൻ ടി.​​പി. അ​​നി​​ൽ കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ, കെ​എ​​സ്എ​​സ്എ​​ഫ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ൽ തുടങ്ങിയ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.