ലോ​ക​പ​രി​സ്ഥി​തി ദി​നാ​ച​ര​ണം നടത്തി
Friday, June 5, 2020 10:25 PM IST
മ​ങ്കൊ​ന്പ്: ക്നാ​നാ​യ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. വെ​ളി​യ​നാ​ട് സു​ഖാ​ർ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പരിപാ​ടി​ക​ൾ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ സെ​വേ​റി​യോ​സ് കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മു​ദാ​യ സെ​ക്ര​ട്ട​റി​യും മു​ൻ എം​പി​യു​മാ​യ സ്ക​റി​യ തോ​മ​സ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു തോ​ട്ടു​ങ്ക​ൽ, സി​സ്റ്റ​ർ സേ​ബാ, പ​ഞ്ചാ​യ​ത്തം​ഗം ടി.​ബി ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​വാ​ലം ജ​ങ്കാ​ർ സ​ർ​വീ​സ് ഇ​ന്നു പു​ന​രാ​രം​ഭി​ക്കും

മ​ങ്കൊ​മ്പ്: ര​ണ്ട​ര മാ​സ​മാ​യി നി​ല​ച്ച കാ​വാ​ലം ജ​ങ്കാ​ർ സ​ർ​വീ​സ് ഇ​ന്നു പു​ന​രാ​രം​ഭി​ക്കും. പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ലേ​ലം ന​ട​ക്കാ​ത്ത​തി​നാ​ൽ പ​ഴ​യ ജ​ങ്കാ​ർ ക​രാ​റു​കാ​ർ താ​ത്കാ​ലി​ക​മാ​യി​ട്ടാ​കും സ​ർ​വീ​സ് ന​ട​ത്തു​ക. ക​ഴി​ഞ്ഞ ദി​വ​സം ലേ​ലം ന​ട​ത്തി​യി​യി​രു​ന്നെ​ങ്കി​ലും പ​ഴ​യ തു​ക​യ്ക്കു ക​രാ​റെ​ടു​ക്കാ​ൻ ആ​രും ത​യാറാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ലേ​ല​ന​ട​പ​ടി​ക​ൾ അ​ല​സി​യി​രു​ന്നു. ഏ​ഴു ദി​വ​സ​ത്തി​ന​കം ലേ​ലം ന​ട​ത്തി പു​തി​യ ക​രാ​റു​കാ​രെ നി​ശ്ച​യി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​യു​ന്നു.