ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Monday, June 29, 2020 10:55 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും വീ​ടു​ക​ളി​ലെ​ത്തി ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വീ​ട്ടു​കാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​നു​മ​തി കൂ​ടാ​തെ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും വീ​ട്ടി​ലെ മ​റ്റു​ള്ള​വ​രു​മാ​യും സം​സ​ർ​ഗം പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശി​ച്ചു. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ഴി​ച്ച​തി​നു ശേ​ഷം പാ​ത്ര​ങ്ങ​ളും വേ​സ്റ്റും പു​റ​ത്ത് വ​ലി​ച്ചെ​റി​യാ​തെ ന​ശി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്ക് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​യ ബേ​ബി തോ​മ​സ്, രാ​ജി, ക്ലോ​ഡി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.