കാ​യം​കു​ള​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി ന​ഗ​ര​സ​ഭ
Wednesday, July 1, 2020 10:11 PM IST
കാ​യം​കു​ളം: കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു. കാ​യം​കു​ളം ന​ഗ​ര​ത്തി​ലെ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ഇ​നി ആ​ഴ്ച​യി​ൽ നാ​ലുദി​വ​സ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. പ​ഴം, പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, മ​ത്സ്യവ്യാ​പാ​രം, ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, സ്വ​ർ​ണ​ക്ക​ട​ക​ൾ, ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പ്, വ​സ്ത്ര​വ്യാ​പാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​കു​ന്ന​ത്.
സ​സ്യ​മാ​ർ​ക്ക​റ്റി​ൽ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ച​ര​ക്കു​മാ​യി വ​രു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത് മു​ന്നി​ൽ​ക​ണ്ടാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. കൂ​ടാ​തെ കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾപ്പെടെ അ​ട​ച്ചി​ടും. അ​ന്ന് പൊ​തു അ​വ​ധി​യാ​യി​രി​ക്കും. യു. ​പ്ര​തി​ഭ എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ന​ഗ​ര​സ​ഭ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം മു​ൻ​വ​ശ​ത്തെ ക​വാ​ട​ത്തി​നു മു​ന്പി​ൽ അ​പേ​ക്ഷ​ക​ൾ മാ​ത്രം സ്വീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം മാ​ത്ര​മാ​യി ചു​രു​ക്കും. മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​നു ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ളു​ക​ൾ വ​ന്നു കാ​ത്തുനിൽ​ക്കു​ന്ന​തുമൂ​ലം ഉ​ണ്ടാ​കു​ന്ന വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ സ്ര​വ​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി ശേ​ഖ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തോ​ടൊ​പ്പം അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കും.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാാ​ൻ ഇ​ന്നു രാ​വി​ലെ അ​ടി​യ​ന്ത​ര ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം കൂ​ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ നാ​ല്, ഒ​ന്പ​ത് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന താ​മ​സ​ക്കാ​ർ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ 11 മ​ണി​വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​വൂ. ഇ​തു ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തിരേ ന​ട​പ​ടി ഉ​ണ്ടാ​കും. കൊ​റോ​ണ ടെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു ശേ​ഷം കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ച​ർ​ച്ച​ ചെ​യ്തു തീ​രു​മാ​നി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.