ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നീ​ണ്ടു​പോ​യ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി നാ​ടൊ​ന്നി​ക്കു​ന്നു
Thursday, July 2, 2020 10:35 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് മ​ഹാ​മാ​രി​യി​ലും ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും നീ​ണ്ടു​പോ​യ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി വ​യ​ലാ​ർ വീ​ണ്ടും കൈ​കോ​ർ​ക്കു​ന്നു. ഏ​ഴാം വാ​ർ​ഡി​ൽ ചി​റ​യി​ൽ പ​റ​ന്പി​ൽ സ്വാ​തി​ഷ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യാ​ണ് അ​ഞ്ചി​നു വ​യ​ലാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. വീ​ട്ടി​ലി​രു​ന്നു​ള്ള ഡ​യാ​ലി​സി​സി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ സ്വാ​തി​ഷ​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു വ​ർ​ഷ​മാ​യി 24 കാ​രി​യാ​യ അ​മ്മ ഗു​രു​ത​ര സ്ഥി​തി​യി​ലാ​ണ്. ര​ണ്ടു​വ​യ​സു​കാ​ര​നാ​യ മ​ക​നെ ഒ​ന്നെ​ടു​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണീ അ​മ്മ.
വൃ​ക്ക മാ​റ്റി​വയ്ക്ക​ൽ ശ​സ്ത്ര​ക്രീ​യ മാ​ത്ര​മാ​ണ് പ്ര​തി​വി​ധി. അ​മ്മ ഉ​ഷ​യു​ടെ വൃ​ക്ക​മാ​റ്റി വ​യ്ക്കാ​ൻ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ ചി​കി​ത്സ​യ്ക്കു​മാ​യു​ള്ള പ​ണം പ്ര​തി​സ​ന്ധി​യാ​യി. 12 ല​ക്ഷ​മാ​ണ് ഇ​തി​നാ​യി വേ​ണ്ട​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​യ​ലാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജീ​വ​ൻ​ര​ക്ഷാ​സ​മി​തി സ​ഹാ​യ​വു​മാ​യെ​ത്തി​യ​ത്. അ​ഞ്ചി​നു ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ 11വ​രെ എ​ല്ലാ വീ​ടു​ക​ളി​ലും ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി ബാ​ബു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡി. ​പ്ര​കാ​ശ​ൻ, യു.​ജി. ഉ​ണ്ണി, പി.​എ മൂ​സാ​ക്കു​ട്ടി, സി.​ആ​ർ. ബാ​ഹു​ലേ​യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​നാ​യി 16 വാ​ർ​ഡു​ക​ളി​ലും പ്ര​ത്യേ​കം ക​മ്മി​റ്റി​ക​ളും ഓ​രോ വാ​ർ​ഡി​ലും എ​ട്ടു സ്ക്വാ​ഡു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. മാ​ർ​ച്ച് 23ന് ​നി​ശ്ച​യി​ച്ചി​രു​ന്ന ജ​ന​കീ​യ ഫ​ണ്ടു​ശേ​ഖ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നി​ശ്ച​യി​ച്ചി​രു​ന്ന ശ​സ്ത്ര​ക്രി​യ​യും മാ​റ്റു​ക​യാ​യി​രു​ന്നു.