നി​യ​മലം​ഘ​നം; 57പേ​ർ​ക്കെ​തി​രേ കേ​സ്
Friday, July 3, 2020 10:40 PM IST
കാ​യം​കു​ളം: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ നി​യ​മം ലം​ഘി​ച്ച 57 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.​ കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് നി​യ​മവി​രു​ദ്ധ​മാ​യി ഇ​റ​ച്ചി​വ്യാ​പാ​രം ന​ട​ത്തി​യ ആ​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. എ​രു​വ സ്വ​ദേ​ശി ഷാ​ന​വാ​സി(33)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തിരേ പ​ക​ർ​ച്ച​വ്യാ​ധി നി​രോ​ധ​ന നി​യ​മപ്ര​കാ​രം കേ​സെ​ടു​ത്തു.​ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽനി​ന്നും അ​രി ലോ​റി​യു​മാ​യി എ​ത്തി ക​റ​ങ്ങി ന​ട​ന്ന നാ​ല് ഡ്രൈ​വ​ർ​മാ​ർ, മാ​ർ​ക്ക​റ്റി​ലെ അ​രി​വ്യാ​പാ​രി ഉ​ൾ​പ്പെടെ ക​ട തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച 12 പേ​ർ, കൂ​ട്ടം കൂ​ടിനി​ന്ന ഏ​ഴു​പേ​ർ, മാ​സ്ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച 33 പേ​ർ എന്നി വർക്കെതിരേയാണ് പോ​ലീ​സ് കേ​സെ​ടു​ത്തത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.