ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ന് റോ​ട്ട​റി ക്ല​ബി​ന്‍റെ അ​വാ​ർ​ഡ്
Saturday, July 4, 2020 10:18 PM IST
ചേ​ർ​ത്ത​ല: മി​ക​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ന് റോ​ട്ട​റി ക്ല​ബി​ന്‍റെ അ​വാ​ർ​ഡ്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ർ​ഡു​ക​ളി​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന മി​ക​വി​നാ​ണ് അ​വാ​ർ​ഡ്.

വാ​ർ​ഡു​ക​ളി​ൽ കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെയും മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ചെ​റി​യ കൂ​ട്ട​യ്മ​ക​ളി​ലൂ​ടെ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ പു​റ​ത്തു​നി​ന്നു​മെ​ത്തി​യ ര​ണ്ടു​വ്യ​ക്തി​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗി​ക​ളു​ടെ വീ​ടും പ​രി​സ​ര​വും പൊ​തു​സ്ഥ​ല​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യു​ണ്ടാ​യി.

കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും അ​ലോ​പ്പ​തി, ആ​യുർ​വേ​ദം, ഹോ​മി​യോ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും രോ​ഗ​ബാ​ധ ഉ​ണ്ടാ​യ വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​നാ​യി ന​ട​ത്തി​യ ബോ​ധ​വ​ത്്ക​ര​ണ​വും മാ​തൃ​ക​യാ​യി​രു​ന്നു.

കൂ​ടാ​തെ സ​മൂ​ഹ അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന് കു​ട അ​ക​ലം എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്കി​യ​തും തൂ​വാ​ല വി​പ്ല​വം എ​ന്ന പേ​രി​ൽ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച പ​ദ്ധ​തി​യും മ​രു​ന്നു വ​ണ്ടി​യും ആ​രോ​ഗ്യവ​ർ​ധി​നി കോ​ഫി എ​ന്ന പ​ദ്ധ​തി​യും ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ലു​ള്ള ചി​കി​ത്സ​യ്ക്കും വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രാ​ക്ക് എ​ന്ന പേ​രി​ലു​ള്ള അ​ണു​ന​ശീ​ക​രി​ണ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​വും ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന മി​ക​വി​നും സാ​മൂ​ഹി​ക വ്യാ​പ​നം ത​ട​യു​ന്ന​തി​നും ന​ട​ത്തി​യ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് ചേ​ർ​ത്ത​ല ടൗ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന് അ​വാ​ർ​ഡ് ന​ല്കി​യ​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സി​ന് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. റോ​ട്ട​റി ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.