കൂ​ടു​ത​ൽ ക്ല​സ്റ്റ​ർ ക്വാ​റ​ന്‍റൈൻ, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Saturday, July 4, 2020 10:20 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ജി​ല്ല​യി​ലെ കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക്ല​സ്റ്റ​ർ ക്വാ​റ​ന്‍റൈ​ൻ/​ക​ണ്ടെ​യ്ൻ​മെ​ന്‍റ്് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഉ​ത്ത​ര​വാ​യി. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 16, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ന്ന്, 16, 18, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഒ​ന്ന്, 16 എ​ന്നീ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര​വാ​യി.

പ്ര​സ്തു​ത വാ​ർ​ഡു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​നും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നു​മു​ള്ള യാ​ത്ര​യ​യ്ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ഇ​ള​വു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്രം രാ​വി​ലെ എ​ട്ടു​മു​ത​ൽ 11 വ​രെ​യും പൊ​തു​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഡി​എ​സ്, രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കാം. ഒ​രേസ​മ​യം അ​ഞ്ചി​ല​ധി​കം പേ​ർ എ​ത്താ​ൻ പാ​ടി​ല്ല.

മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. ഈ ​വാ​ർ​ഡു​ക​ളി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും നാ​ലി​ല​ധി​കം ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടാ​ൻ പാ​ടി​ല്ല.പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണവ​കു​പ്പി​ന്‍റെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്ക​ണം. ഈ ​വാ​ർ​ഡു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പു​റ​ത്തു​നി​ന്ന് അ​വ​ശ്യവ​സ്തു​ക്ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന​പ​ക്ഷം പോ​ലീ​സി​ന്‍റെ​യോ വാ​ർ​ഡ് ആ​ർ​ആ​ർ​റ്റിക​ളു​ടെ​യോ സേ​വ​നം തേ​ടാ​വു​ന്ന​താ​ണ്. പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല.

വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ര​മാ​വ​ധി 20 പേ​ർ​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാം. കോ​വി​ഡ് 19 രോ​ഗ​നി​ർ​വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ മാ​ത്രം ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ വ​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാം. പോ​ലീ​സ്, ട്ര​ഷ​റി, പെ​ട്രോ​ളി​യം, എ​ൽ​പി​ജി, പോ​സ്റ്റോ​ഫീ​സു​ക​ൾ എ​ന്നി​വ​യ്ക്കും നി​യ​ന്ത്ര​ണ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാം. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​ന​വും നി​രോ​ധി​ച്ചു.

​ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്ക​ന്ന​വ​ർ​ക്കെ​തി​രേ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും 2005 ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ഐ​പി​സി സെ​‌ക‌്ഷ​ൻ 188, 269 പ്ര​കാ​ര​വും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.