ലോ​ക്ക് ഡൗ​ണി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു, അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ലെ ഷെ​ഫ് ത​ട്ടു​ക​ട​ക്കാ​ര​നാ​യി
Sunday, July 5, 2020 10:39 PM IST
ചേ​ർ​ത്ത​ല: ലോ​ക്ക് ഡൗ​ണി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ലെ ഷെ​ഫ് ത​ട്ടു​ക​ട​ക്കാ​ര​നാ​യി. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ക​ണി​ച്ചു​കു​ള​ങ്ങ​ര ക​ടു​ത്താ​ന​ത്ത് ബാ​ബു-​ഷീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ബി​ബോ​ഷ് (അ​ന്പാ​ടി-37) ആ​ണ് ലോ​ക്ക് ഡൗ​ണി​ൽ വെ​റു​തെ​യി​രി​ക്കാ​തെ കു​ടും​ബം പോ​റ്റാ​ൻ ത​ട്ടു​ക​ട ആ​രം​ഭി​ച്ച​ത്.

ആ​റുവ​ർ​ഷ​മാ​യി അ​മേ​രി​ക്ക​ൽ യാ​ത്രാ​ക​പ്പ​ലാ​യ പ്രി​ൻ​സ് ക്രൂ​യി​സ​സി​ൽ ഷെ​ഫാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം സിം​ഗ​പ്പൂ​രി​ലെ​ത്തി ക​പ്പ​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വി​മാ​ന​യാ​ത്ര അ​പ്ര​തീ​ക്ഷ​ത ലോ​ക്ക്ഡൗ​ണി​ൽ മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി മ​ട​ങ്ങാ​ൻ ടി​ക്ക​റ്റ് ബു​ക്കു​ചെ​യ്ത് മാ​ർ​ച്ച് 10ന് ​നെ​ടു​ന്പാ​ശേ​രി​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​താ​ണ്. അ​പ്പോ​ഴാ​ണ് ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന സ​ർ​വീ​സ് നി​ർ​ത്തി​യ​ത്.

പി​ന്നീ​ട് തി​രി​ച്ചു​പോ​ക്ക് നീ​ണ്ട​പ്പോ​ഴാ​ണ് ബി​ബോ​ഷ് സ്വ​യം​തൊ​ഴി​ൽ ആ​ലോ​ചി​ച്ച​ത്. പ​ഠി​ച്ച​തു​ത​ന്നെ തൊ​ഴി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങി​നെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ക​ണി​ച്ചു​കു​ള​ങ്ങ​ര ക​വ​ല​യ്ക്ക് വ​ട​ക്ക് ത​ട്ടു​ക​ട തു​റ​ന്ന​ത്. ദോ​ശ, ക​പ്പ ബി​രി​യാ​ണി, പൊ​റോ​ട്ട, ച​പ്പാ​ത്തി, ബീ​ഫ്, കോ​ഴി​ക്ക​റി, മീ​ൻ​ക​റി, പോ​ട്ടി, ഓം​ലെ​റ്റ് തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളെ​ല്ലാം ഇ​വി​ടെ ല​ഭ്യം. ബി​ബോ​ഷി​ന്‍റെ സു​ഹൃ​ത്ത് കാ​ന​ഡ​യി​ൽ ഷെ​ഫാ​യി ജോ​ലി​നോ​ക്ക​വെ ലോ​ക്ക്ഡൗ​ണി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി സോ​നു ത​ട്ടു​ക​ട​യി​ൽ സ​ഹാ​യ​ത്തി​നു​ണ്ട്.

ഒ​ന്നാം ക്ലാ​സോ​ടെ എ​സ്എ​സ്എ​ൽ​സി വി​ജ​യി​ച്ച ബി​ബോ​ഷ് ക​ള​മ​ശേ​രി സ​ർ​ക്കാ​ർ ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് പ​ഠി​ച്ച​ത്. കെ​ടി​ഡി​സി​യി​ൽ ദി​വ​സവേ​ത​ന വ്യ​വ​സ്ഥ​യി​ൽ ജോ​ലി​ നോ​ക്കി. 2006 ൽ ​ത​ണ്ണീ​ർ​മു​ക്ക​ത്തെ കെ​ടി​ഡി​സി ഹോ​ട്ട​ലി​ൽ എ​ത്തി​യ അ​ന്ന​ത്തെ േ പാ​ലീ​സ് മേ​ധാ​വി ര​മ​ണ്‍ ശ്രീ​വാ​സ്ത​വ ഭ​ക്ഷ​ണം​ക​ഴി​ച്ച് രു​ചി​ക്കൂ​ട്ടി​ലെ മി​ക​വി​നെ അ​ഭി​ന​ന്ദി​ച്ച് കെ​ടി​ഡി​സി എം​ഡിക്ക് ക​ത്ത​യ​ച്ച​ത് ഇ​പ്പോ​ഴും ബി​ബോ​ഷ് ഓ​ർ​ക്കു​ന്നു.