ശാ​പ​മോ​ക്ഷം കാ​ത്ത് പ​ാണാ​വ​ള്ളി കൈ​ത​ക്കു​ഴി​വെ​ളി റോ​ഡ്
Monday, July 6, 2020 9:46 PM IST
പൂ​ച്ചാ​ക്ക​ൽ: ശാ​പ​മോ​ക്ഷം കാ​ത്ത് പ​ണാ​വ​ള്ളി കൈ​ത​ക്കു​ഴി​വെ​ളി റോ​ഡ്. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച പൂ​ഴി ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​താ​ണെന്ന് ആ​ക്ഷേ​പം. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ കൈ​ത​ക്കു​ഴി​വെ​ളി റോ​ഡാ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത നി​ല​യി​ലു​ള്ള​ത്. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡ് ടാ​ർ ചെ​യ്യാ​നോ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​വാ​നോ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. നാ​ട്ടു​കാ​രു​ടെ​യും പൊ​തു പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി നി​ർ​മി​ച്ച റോ​ഡ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ര​ണ്ടു വ​ർ​ഷം മു​ൻപ് നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച പൂ​ഴി ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത​താ​യി​രു​ന്നു എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ഴ​യി​ൽ പൂ​ഴി​യി​ള​കി ചെ​ളി​പോ​ലെ കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് വീ​ഴു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽപ്പെടു​ന്ന​ത്. റോ​ഡ് പൂ​ർ​ണ​മാ​യും ചെ​ളി​ക്കു​ള​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തുമൂ​ലം ജ​ന​ങ്ങ​ൾ പ​രി​സ​ര​വാ​സി​ക​ളു​ടെ വീ​ട്ടു​മു​റ്റ​ത്തു കൂ​ടി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

നാ​ട്ടു​കാ​ർ മു​ൻ​കൈയെടു​ത്ത് റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും കെ​ട്ടി​ട​വേ​സ്റ്റ് ഇ​റ​ക്കി​യി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പോ​ലും പു​റ​ത്തേ​ക്ക് ഇ​റ​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്.

റോ​ഡി​ന്‍റെ ഈ ​ദു​ര​വ​സ്ഥ കാ​ര​ണം ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ വി​ളി​ച്ചാ​ൽ ഓ​ട്ടോ​റി​ക്ഷ പോ​ലും വ​രു​ന്നി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽനി​ന്നും പത്തു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി റോ​ഡി​ൽ ടൈ​ൽ പാ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണെ​ന്നും അ​വി​ടെ ലോ​ക്ക്ഡൗ​ണ്‍ ആ​യ​തി​നാ​ൽ ഇ​വി​ടേ​ക്ക് എ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ലാ​ണ് നി​ർ​മാ​ണം വൈ​കു​ന്ന​തെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എം. പ്ര​മോ​ദ് പ​റ​ഞ്ഞു.

റോ​ഡ് എ​ത്ര​യും വേ​ഗം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണമെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.