കോ​വി​ഡ്: മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ മാ​ത്രം
Tuesday, July 7, 2020 10:51 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​റ്റ​റി​ന​റി സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പൊ​തു​ജ​ന​ങ്ങ​ൾ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള രോ​ഗ​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ മൃ​ഗാ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ടു​ള്ളൂ. അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​ത​തു പ​ഞ്ചാ​യ​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി​ക​ളു​മാ​യി ഫോ​ണ്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ടാം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ വെ​റ്റ​റി​ന​റി സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന​യു​ള്ള വി​ര മ​രു​ന്ന് വി​ത​ര​ണം, കൃ​ത്രി​മ ബി​ജ​ധാ​നം, പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. രോ​ഗ​ങ്ങ​ൾ ഫോ​ണ്‍ മു​ഖേ​ന അ​തതു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തു​ക​യും വൈ​ദ്യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യാം.