അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റ​വും ഇ​റ​ങ്ങി​പ്പോ​ക്കും
Tuesday, July 7, 2020 10:54 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി ക​രി​മ​ണ​ൽ ഖ​ന​ന​വി​ഷ​യ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഇ​റ​ങ്ങി​പ്പോ​ക്കും വാ​ക്കേ​റ്റ​വും. ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തോ​ട്ട​പ്പ​ള്ളി ഡി​വി​ഷ​ൻ അം​ഗം രാ​ജേ​ശ്വ​രി കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ ക​മ്മി​റ്റി​യി​ൽ പ്ര​മേ​യം ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ച​ർ​ച്ച ചെ​യ്യാ​തെ യോ​ഗം പി​രി​ച്ചു​വി​ട്ടി​രു​ന്നു. പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​ക്കാ​യി ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞി​രു​ന്ന​ത്.
ഇ​ന്ന​ലെ ന​ട​ന്ന ക​മ്മി​റ്റി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്തി​ല്ല. എ​ന്നാ​ൽ വി​ഷ​യം ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം പ്ര​സി​ഡ​ന്‍റ് നി​ര​സി​ച്ചു. വി​ഷ​യം വോ​ട്ടി​നി​ട്ട് ത​ള്ള​ണ​മെ​ന്ന് സി​പി​എ​മ്മി​ലെ ര​ണ്ടം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഈ ​വി​ഷ​യം ഇ​വി​ടെ ച​ർ​ച്ച ചെ​യ്യേ​ണ്ടെ​ന്ന നി​ല​പാ​ട് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ പി. ​സാ​ബു, ബി​ന്ദു​ബൈ​ജു, യു.​എം. ക​ബീ​ർ, രാ​ജേ​ശ്വ​രി കൃ​ഷ്ണ​ൻ, റോ​സ് ദ​ലീ​മ എ​ന്നി​വ​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. ഖ​ന​ന​വി​ഷ​യ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
ഇ​തോ​ടെ പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​മാ​യി വാ​ക്കേ​റ്റ​മാ​യി. സി​പി​ഐ പ്ര​തി​നി​ധി കൂ​ടി​യാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച​തി​ലും സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽനി​ന്നും ഇ​റ​ങ്ങി​പ്പോ​യി. തു​ട​ർ​ന്ന് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ല​പാ​ടി​ല്ലാ​ത്ത പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടും ച​ട്ടവി​രു​ദ്ധ​മാ​യി പ്ര​മേ​യം ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​തെ പ്ര​സി​ഡ​ന്‍റി​നൊ​പ്പം നി​ന്ന സെ​ക്ര​ട്ട​റി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു. സി​പി​ഐ നേ​തൃ​ത്വം ക​രി​മ​ണ​ൽ ഖ​ന​ന​ത്തെ എ​തി​ർ​ക്കു​ന്പോ​ൾ ഇ​തേ പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി കൂ​ടി​യാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ് പാ​ർ​ട്ടി നി​ല​പാ​ടി​നൊ​പ്പ​മ​ല്ലേ​യെ​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.