സ്വ​ർ​ണം ആ​ർ​ക്കു​വേ​ണ്ടി​യെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്ന്
Wednesday, July 8, 2020 10:09 PM IST
ആ​ല​പ്പു​ഴ: ന​യ​ത​ന്ത്ര പ​രി​ര​ക്ഷ ഉ​പ​യോ​ഗി​ച്ചു സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ, ക​ട​ത്തി​ക്കൊ​ണ്ടുവ​ന്ന സ്വ​ർ​ണം ആ​ർ​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി, അ​വ​രെ​യും പ്ര​തി ചേ​ർ​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ൾ-​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജി​ലി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന് ഇ​ന്ത്യ​ന​ൽ​കു​ന്ന ന​യ​ത​ന്ത്ര പ​രി​ര​ക്ഷ​യു​ടെ മ​റ​വി​ൽ രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളു​ടെ ലം ഘ​ന​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ത് ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഈ ​കേ​സി​ൽ പി​ടികി​ട്ടാ​നു​ള്ള ഇ​ട​നി​ല​ക്കാ​രി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രാ​ഷ്ട്രീ​യ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ചയി​ൽ വി​ഷ​യം ഒ​തു​ക്കു​ന്ന​ത് സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള ലോ​ബി​ക്ക് ഗു​ണം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​കും.
ഈ ​കേ​സി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​ണ്. വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഈ ​കാ​ര്യ​ത്തി​ൽ മു​ൻ കൈ​യെ​ടു​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം, ഇ​തി​ന്‍റെ മ​റ​വി​ൽ സ​ർ​ക്കാ​രി​നെ​തി​രേ ന​ട​ത്തു​ന്ന ദു​ഷ്പ്ര​ച​ാര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ ദ്ദേഹം പറഞ്ഞു.