പ്ര​വൃ​ത്തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം
Thursday, July 9, 2020 9:51 PM IST
തു​റ​വൂ​ർ: അ​രൂ​ർ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട്, പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ട് എ​ന്നീ പ​ദ്ധ​തി​ക​ളി​ൽ തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച 11 പ്ര​വൃ​ത്തി​ക​ളു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം പ​ള്ളി​പ്പു​റം കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്രം കെ​ട്ടി​ടം ശി​ലാ​സ്ഥാ​പ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഇ​തു​വ​രെ ഏ​ഴു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ അം​ഗീ​കാ​ര​ത്തി​നാ​യി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട് എ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.
2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​റു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ശി​പാ​ർ​ശ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു. നി​ർ​മ​ലാ സെ​ൽ​വ​രാ​ജ് (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, തൈ​ക്കാ​ട്ടു​ശേ​രി), പി.​ആ​ർ. ഹ​രി​കു​ട്ട​ൻ (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം), രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ൻ (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്), എം.​ആ​ർ. ര​വി (ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്), സു​രേ​ഷ് കു​മാ​ർ, പി.​സി. സി​നി​മോ​ൻ, പി.​ടി. രാ​ധാ​കൃ​ഷ്ണ​ൻ, പി.​ജി. മോ​ഹ​ന​ൻ, ജോ​ർ​ജ് ജോ​സ​ഫ്, ജോ​യി കൊ​ച്ചു​ത​റ, എ. ​ബി​ജു​കു​മാ​ർ, ല​ക്ഷ്മി മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.