തോ​ട്ട​പ്പ​ള്ളി​യി​ലെ മ​ണ​ൽ ഖ​ന​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി
Friday, July 10, 2020 9:41 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡി​നെ തു​ട​ർ​ന്ന് ച​വ​റ ക​ഐം​എം​എ​ല്ലി​ലെ 107 ജീ​വ​ന​ക്കാ​രോ​ട് ക്വാ​റ​ന്‍റെ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ തോ​ട്ട​പ്പ​ള്ളി​യി​ലെ മ​ണ​ലെ​ടു​പ്പ് നി​ർ​ത്തി​വ​ച്ചു. ക​ഐം​എം​എ​ല്ലി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​രി​മ​ണ​ൽ ഖ​ന​നം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ്, റ​വ​ന്യു, ഇ​റി​ഗേ​ഷ​ൻ, ക​ഐം​എം​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, ടി​പ്പ​ർ ലോ​റി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽ എ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം വി​വി​ധ സം​ഘ​ട​ന​ക​ൾ അ​ഭി​പ്രാ​യ​മു​യ​ർ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ കൂ​ടി​യാ​ണ് ക​ള​ക്ട​ർ മ​ണ​ലെ​ടു​പ്പ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. തു​ട​ർ​ന്ന്
മ​ണ​ൽ കൊ​ണ്ടു പോ​കാ​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ടി​പ്പ​ർ ലോ​റി​ക​ളും ഇ​വി​ടെ നി​ന്നും നീ​ക്കം ചെ​യ്തു. ടി​പ്പ​ർ ലോ​റി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രും ഡ്രൈ​വ​ർ​മാ​രു​മാ​യി വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. ചി​ല ലോ​റി​ക​ളി​ൽ ക​രി​മ​ണ​ൽ ഉ​ണ്ടെ​ന്നാ​രോ​പി​ച്ച് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ലോ​റി​ത​ട​യാ​ൻ ശ്ര​മി​ച്ച​താ​ണ് കാ​ര​ണ​ം. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​പി. നി​ജി, പി. ​ആ​രോ​മ​ൽ, സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​യാ​യ ടി.​എ. ഹാ​മി​ദ് എ​ന്നി​വ​ർ​ക്ക് ടി​പ്പ​ർ ലോ​റി ജീ​വ​ന​ക്കാ​രി​ൽ നി​ന്നും മ​ർ​ദ​ന​മേ​റ്റെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നു. ക​രി​മ​ണ​ൽ ഖ​ന​നം നി​ർ​ത്തി​വ​ച്ച​തി​നെ സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​ര സ​മി​തി ന​ട​ത്തി​വ​ന്ന അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യാ​ഗ്ര​ഹ​വും അ​വ​സാ​നി​പ്പി​ച്ചു. മ​ണ​ലെ​ടു​പ്പ് പു​ന​രാ​രം​ഭി​ച്ചാ​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ 42 ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും ഖ​ന​നം തു​ട​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് നി​ർ​ത്തി​വ​യ്ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യും കോ​ട​തി ഉ​ത്ത​ര​വ് ത​ര​പ്പെ​ടു​ത്തി​യും ഖ​ന​ന​ത്തെ എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ത​ട​യാ​നാ​യി​ല്ല. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി സ​മ​ര​ക്കാ​ർ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ർ സം​ഘ​ടി​ക്കാ​തി​രി​ക്കാ​ൻ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചും ഖ​ന​നം തു​ട​ർ​ന്നു. തീ​ര​പ്ര​ദേ​ശ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ളി​യാ​ഴ്ച മു​ത​ൽ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വും ക​ച്ച​വ​ട​വും നി​ർ​ത്തി​വ​ച്ചു. എ​ങ്കി​ലും തോ​ട്ട​പ്പ​ള്ളി തീ​ര​ത്തെ​ഖ​ന​നം നി​ർ​ത്തി​വ​യ്ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ കെഎം​എം​എ​ല്ലി​ലെ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​താ​ണ് തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​നം നി​ർ​ത്തി​വ​യ്ക്കാ​ൻ അ​ധി​കൃ​ത​രെ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ സമര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി. ​ദി​ന​ക​ര​ൻ, അ​ഡ്വ. എം. ​ലി​ജു, റ​ഹ്മ​ത്ത് ഹാ​മി​ദ്, എ.​ആ​ർ. ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ജി​ല്ലാ ക​ള​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​തി​നി​ടെ​യാ​ണ് ക​ഐം​എം​എ​ല്ലി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യ വി​വ​രം അ​റി​യു​ന്ന​ത്. ഉ​ച്ച​യോ​ടെ തോ​ട്ട​പ്പ​ള്ളി​യി​ലെ​ത്തി​യ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ മ​ണ​ലെ​ടു​പ്പ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​രി​മ​ണ​ൽ ഖ​ന​നം നി​ർ​ത്തി​വ​ച്ച​ത് സ​മ​ര​ത്തിെ​ൻ​റ വി​ജ​യ​മാ​യി മു​ത​ലെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ.
ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ സി​പി​ഐ ന​ട​ത്തി വ​ന്നി​രു​ന്ന സ​മ​രം നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ.​കെ. ജ​യ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ കു​ട്ട​നാ​ടി​ന്‍റെ ര​ക്ഷ​യ്ക്കാ​യി തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​റി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ഖനനവുമായി ബന്ധപ്പെട്ട് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ തോട്ടപ്പള്ളിയിലേക്കു ള്ള വ​ര​വ് ജി​ല്ല​യു​ടെ തീ​ര​ദേ​ശ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​വ​രു​ത്തി​യോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.