കോ​വി​ഡി​ന്‍റെ വ്യാ​പ​നം: തീ​രം പ​ട്ടി​ണി​യി​ൽ
Sunday, July 12, 2020 10:26 PM IST
ആ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ണി​നും ട്രോ​ളിം​ഗി​നു പി​ന്നാ​ലെ കോ​വി​ഡി​ന്‍റെ വ്യാ​പ​ന​വും വ​ന്ന​തോ​ടെ ജി​ല്ല​യി​ലെ തീ​ര​മേ​ഖ​ല പ​ട്ടി​ണി​യി​ലാ​യി. കോ​വി​ഡി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​ന​വും കൂ​ടി​യാ​യ​തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ന്‍റെ ന​ടു​ക്ക​യ​ത്തി​ലാ​ണ്. ഇ​ന്ന​ലെ മു​ത​ൽ ചേ​ർ​ത്ത​ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പ​ന​വും കൂ​ടി​യാ​യ​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ഖ​ല​യി​ലാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന​തെ​ന്ന​തും ദു​രി​ത​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടു​ന്നു. കൂ​ടു​ത​ൽ മ​ത്സ്യം ല​ഭി​ക്കു​ന്ന ചാ​ക​ര സീ​സ​ണാ​യി​ട്ടു കൂ​ടി മ​ത്സ്യം പി​ടി​കൂ​ടാ​നാ​കാ​ത്തെ അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ർ. തീ​ര​ത്തെ പ​ല​രും ക്വാ​റ​ന്‍റൈ​നി​ലു​മാ​ണ്. ഇ​വ​രി​ൽ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി പോ​സി​റ്റീ​വ് ആ​യ​വ​രും നെ​ഗ​റ്റീ​വ് ആ​യ​വ​രും കൂ​ടാ​തെ ഫ​ലം ല​ഭി​ക്കാ​ത്ത​വ​രും നി​ര​വ​ധി​യാ​ണ്. പ​ല​ർ​ക്കും അ​തു​മൂ​ലം പു​റ​ത്തേ​ക്കു പോ​ലും ഇ​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നും പ​റ​യു​ന്നു. ചി​ല​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യും ന​ട​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം തീ​ര​മേ​ഖ​ല​യി​ലെ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു തു​ട​ങ്ങി. അ​തി​നി​ടെ​യാ​ണ് എ​ഴു​പു​ന്ന​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലെ വാ​ച്ച് മാ​നും സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​തും തീ​ര​ത്തെ ജീ​വി​തം ദുഃ​സ​ഹ​മാ​ക്കാ​ന്നു.
പ​ത്തു​മാ​സ​ത്തെ വ​റു​തി​ക്കു പ​രി​ഹാ​രം ന​ൽ​കു​ന്ന ര​ണ്ടു​മാ​സ​ങ്ങ​ളാ​ണ് ജൂ​ലൈ​യും ഓ​ഗ​സ്റ്റും. രോ​ഗ​ഭീ​തി മൂ​ലം നി​ബ​ന്ധ​ന​ക​ൾ ഇ​വ​ർ​ക്ക് ത​ള്ളാ​നു​മാ​കു​ന്നി​ല്ല. ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 74,667 ആ​ണ്. ഇ​തി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ 40,669 പേ​ർ വ​രും. ഫോ​ർ​മാ​ൻ-660, അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ 25,007 എ​ന്നി​ങ്ങ​നെ​യാ​ണ് ശേ​ഷി​ക്കു​ന്ന​വ​രു​ടെ ക​ണ​ക്ക്. നൂ​റു​ക​ണ​ക്കി​ന് വ​ള്ള​ങ്ങ​ളും വ​ല​യും, എ​ൻ​ജി​നും, മ​റ്റ് മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ക്കു​ക​യു​മാ​ണ്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു മാ​ത്ര​മേ, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മാ​ക്കി ഇ​നി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് കൊ​ണ്ടു​പോ​കാ​നു​മാ​കൂ. മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​വും നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ജ​ന്യ റേ​ഷ​നും ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റും സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം സ​ജീ​വ​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.