നി​കു​തി ന​ല്കി വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മമെന്ന്്
Sunday, July 12, 2020 10:26 PM IST
ആ​ല​പ്പു​ഴ: ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്കും കൊ​ല​പാ​ത​കി​ക​ൾ​ക്കും കൂ​ട്ടു​നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ നി​കു​തി ന​ൽ​കി വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളെ ത​ക​ർ​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് കു​റ്റ​പ്പെ​ടു​ത്തി. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ എ​ല്ലാം ത​ക​ർ​ന്ന വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന സ​ർ​ക്കാ​ർ ഇ​പ്പോ​ൾ കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ കാ​ര​ണം ആ​ത്മ​ഹ​ത്യ​യു​ടെ അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സ​ർ​ക്കാ​രാ​ണ് കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഭ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് അ​തി​ജീ​വ​ന പ​ദ്ധ​തി​യു​ടെ​യും അം​ഗ​ത്വ​വി​ത​ര​ണ​ത്തി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി​യും വ്യാ​പാ​രി​യു​മാ​യ സു​നി​ൽ ജോ​ർ​ജ് ആ​ദ്യ അം​ഗ​ത്വം സീ​ക​രി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ഭ​ട്ട്, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ജു തൊ​മ്മാ​ന, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ള​സി താ​ണി​ക്ക​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. വി​ജ​യ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ആ​ന്‍റ​ണി, ജ​ലാ​ൽ വ​ഹാ​ബ്, സി​നാ​നു​ദി​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു