ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കിടിച്ചു യുവാവ് മരിച്ചു
Monday, July 13, 2020 10:14 PM IST
ആ​ല​പ്പു​ഴ : നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ചു യുവാവ് മരിച്ചു.പൊ​ൻ​കു​ന്നം എ​ലി​ക്കു​ളം വ​ഞ്ചി​മ​ല നി​ര​പ്പേ​ൽ പ​രേ​ത​നാ​യ വി​നോ​ദി​ന്‍റെ മ​ക​ൻ അ​ഭി​ജി​ത് (20) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വരെ ഗു​രു​ത​ര പരിക്കു കളോടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​ന്ന​ലെ രാ​വി​ലെ എ.​സി. റോ​ഡി​ൽ ന​സ്ര​ത്ത് ജം​ഗ്ഷ​നി​ലായിരുന്നു അപകടം.

ച​ന്പ​ക്കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന തോം​സ​ണ്‍ എ​റ​ത്ത് മൂ​വേ​ഴ്സി​ലെ ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ മാ​രാ​യ മൂ​വ​രും ബൈ​ക്കി​ൽ നെ​ടു​മു​ടി​യി​ലെ പെ​ട്രോ​ൾ പ​ന്പി​ൽ നി​ന്നു ക​ന്നാ​സി​ൽ ഡീ​സ​ലും വാ​ങ്ങി തി​രി​കെ പ​ണി​സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചേ​ർ​ത്ത​ല വെ​ട്ട​ക്ക​ൽ സ്വ​ദേ​ശി റെ​ജി​ൻ (19),പൊ​ൻ​കു​ന്നം പ​ന​മ​റ്റം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി ഇ​ല​വ​നാ​ൽ അ​ന​സ് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ സാ​ഹി​ദ്(19)എന്നിവരെ ഗു​രു​ത​ര പരിക്കുകളോടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.മരിച്ച അ​ഭി​ജി​ത്തിന്‍റെ അ​മ്മ: ബി​ജി ഭ​ര​ണ​ങ്ങാ​നം മ​രോ​ട്ടി​ക്ക​ൽ കു​ടും​ബാം​ഗം.