ഡോ​​ക്ട​​ർ​​മാ​​ർ, ന​​ഴ്സു​​മാ​​ർ, ലാ​​ബ് ജീ​​വ​​ന​​ക്കാ​​ർ എ​​ന്നി​​വ​​ർ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ
Thursday, July 16, 2020 10:38 PM IST
ആ​​ല​​പ്പു​​ഴ: പൂ​​ങ്കാ​​വി​​ലു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ശ​​സ്ത്ര​​ക്രീ​​യ ക​​ഴി​​ഞ്ഞ രോ​​ഗി​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ചെ​​ട്ടി​​കാ​​ട് ജ​​ന​​കീ​​യ ലാ​​ബി​​ലെ 30വ​​യ​​സു​​ള്ള ജീ​​വ​​ന​​ക്കാ​​രി​​ക്കാ​​ണ് കൊ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. യു​​വ​​തി​​യെ ചി​​കി​​ത്സി​​ച്ച ആ​​റു ഡോ​​ക്ട​​ർ​​മാ​​രും ന​​ഴ്സു​​മാ​​രും സ്വ​​കാ​​ര്യ​​ ലാ​​ബി​​ലെ മ​​റ്റ് ജീ​​വ​​ന​​ക്കാ​​രും നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ പ്ര​​വേ​​ശി​​ച്ചു . രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ചെ​​ട്ടി​​കാ​​ട് ജ​​ന​​കീ​​യ ലാ​​ബ് അ​​ട​​ച്ചു. ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച യു​​വ​​തി​​ക്ക് വ​​യ​​റു​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്. ആദ്യം ​​ഇ​​വ​​ർ ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ങ്കി​​ലും അ​​ടി​​യ​​ന്ത​​ര ശ​​സ​​ത്ര​​ക്രീ​​യ ന​​ട​​ത്ത​​ണ​​മെ​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ​​ക്ട​​ർ​​മാ​​ർ നി​​ർ​​ദേ​​ശി​​ച്ചു. ഇ​​വി​​ടെ സ​​ർ​​ജ​​റി വി​​ഭാ​​ഗം പൂ​​ർ​​ണ​​മാ​​യും പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മ​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യെ സ​​മീ​​പി​​ച്ച​​ത്. യു​​വ​​തി​​ക്ക് ബു​​ധ​​നാ​​ഴ്ച ശ​​സ്ത്ര​​ക്രീ​​യ​​ന​​ട​​ത്തി ഐ​​സൊ​​ലേ​​ഷ​​ൻ വാ​​ർ​​ഡി​​ലേ​​ക്ക്മാ​​റ്റി.
ഇ​​ന്ന​​ലെ ഇ​​വ​​രു​​ടെ ര​​ക്ത​​പ​​രി​​ശോ​​ധ​​നാ ഫ​​ലം പോ​​സി​​റ്റീ​​വ് ആ​​യ​​തി​​നാ​​ൽ ഡി.​​എം.​​ഒ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മെ​​ഡി​​ക്ക​​ൽ സം​​ഘം എ​​ത്തി യു​​വ​​തി​​യെ മെ​​ഡി.​​ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി.