മൂ​ന്നാം വാ​ര്‍​ഷി​ക​വും ചാ​രി​റ്റി​ ഫ​ണ്ട് വി​ത​ര​ണ​വും
Saturday, August 1, 2020 10:13 PM IST
മ​ങ്കൊ​മ്പ്: കേ​ര​ള റോ​വിം​ഗ് ആ​ന്‍​ഡ് പാ​ഡ്ലിം​ഗ് ബോ​ട്ട് ക്ല​ബ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള ബോ​ട്ട് റെ​യ്സ് ലീ​ഡേ​ഴ്സ് അ​സോ​സി​യേ​ഷന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക​വും ചാ​രി​റ്റി​ഫ​ണ്ട് വി​ത​ര​ണ​വും നാ​ലി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​മ്പ​ക്കു​ളം സെന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക കു​രു​ശ​ടി​ക്കു സ​മീ​പം ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ ചാ​സ് അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൗ​ണ്ടേ​ഷ​ന്‍ ക​ണ്‍​വീ​ന​റാ​യി​രു​ന്ന ജോ​സ​ഫ് ഇ​ളം​കു​ളം, യു​ബി​സി കൈ​ന​ക​രി​യു​ടെ മു​ന്‍​കാ​ല പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ന്‍റണി തോ​മ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ അ​നു​സ്മ​രി​ക്കും.

ച​ട​ങ്ങി​ല്‍ അ​നാ​ഥാ​ല​യ​ങ്ങ​ള്‍​ക്കു​ള്ള ചാ​രി​റ്റി ഫ​ണ്ട്, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ള്‍, കി​ട​പ്പു​രോ​ഗി​ക​ള്‍, സ​ര്‍​ക്കാ​രാ​ശു​പ​ത്രി​യി​ല്‍ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​ര്‍ എ​ന്നി​വ​യ്ക്കു​ള്ള ധ​ന​സ​ഹാ​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം, കൊ​ണ്ടാ​ക്ക​ല്‍ പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ന്‍​സീ​സ് വ​ട​ക്കേ​യ​റ്റം, അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. രാ​ജു, വൈ​സ് ചെ​യ​ര്‍​മാ​ന്‍ വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ട്ര​ഷ​റ​ര്‍ ജോ​സ​ഫ് മാ​ത്യു ഇ​ല്ലി​പ്പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം എ​തി​രേ​റ്റ്, ചാ​ക്ക​പ്പ​ന്‍ ആന്‍റണി കൊ​ച്ചു​പ​ള്ള​ത്തു​ശേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സി.​ടി തോ​മ​സ് കാ​ച്ചാം​കോ​ടം, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മോ​നി​ച്ച​ന്‍ പു​ത്ത​ന്‍ പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.