സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം നാ​ളെ മു​ത​ല്‍
Saturday, August 1, 2020 10:13 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം നാ​ളെ മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ 30ന് ​തു​ട​ര്‍ ചി​കി​ത്സ​യ്ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ ക്വാ​റ​ന്‍റൈനി​ല്‍ പോ​കു​ക​യും ആ​ശു​പ​ത്രി​യി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു.