ലൈ​ഫ് മി​ഷ​ൻ: മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 119 വീ​ട് പൂ​ർ​ത്തി​യാ​യി
Monday, August 3, 2020 10:35 PM IST
ആലപ്പുഴ: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി ജി​ല്ല​യി​ൽ മു​ന്നേ​റു​ന്നു. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഈ ​വ​ർ​ഷം 119 വീ​ടു​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 16,160 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ലൈ​ഫ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ 2,726 വീ​ടു​ക​ളും ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ൽ 10,662 വീ​ടു​ക​ളും ന​ഗ​ര​ങ്ങ​ളി​ൽ 2653 വീ​ടു​ക​ളു​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ലൈ​ഫ് മൂ​ന്നാം ഘ​ട്ട​ത്തി​ലെ ഭൂ​ര​ഹി​ത ഭ​വ​നര​ഹി​ത​രു​ടെ പു​ന​ര​ധി​വാ​സ​മാ​ണ് ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​രാ​യി മൂ​ന്നാംഘ​ട്ട പ​ട്ടി​ക​യി​ൽ അ​ർ​ഹ​ത​യു​ള്ള 7,191 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണുള്ള​ത്. ഭൂ​ര​ഹി​ത​ർ​ക്കാ​യി നാ​ലു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി അ​ഞ്ചു​ഫ്ളാ​റ്റു​ക​ൾ ഈ ​വ​ർ​ഷം നി​ർ​മി​ക്കും. ബാ​ക്കി​യു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മൂ​ന്നു സെ​ന്‍റി​ൽ കു​റ​യാ​ത്ത ഭൂ​മി​യും വീ​ടും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​റു​ല​ക്ഷം രൂ​പ (പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 6.25 ല​ക്ഷം) രൂ​പ​യും അ​നു​വ​ദി​ക്കും. ഈ ​വ​ർ​ഷം ഇ​തി​നോ​ട​കം 463 കു​ടു​ബ​ങ്ങ​ൾ ഭൂ​മി ആ​ർ​ജി​ക്കു​ക​യും അ​തി​ൽ 119 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ജി​ല്ലാ-​ബ്ലോ​ക്ക് -ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ​യും ഫ​ണ്ടും ലൈ​ഫ്മി​ഷ​ന്‍റെ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചു 3000 പേ​ർ​ക്കുകൂ​ടി ഭൂ​മി വാ​ങ്ങി വീ​ട് ന​ല്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ല്ൈ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യി​ൽ ര​ണ്ടു​ദി​വ​സ​ത്തി​ന​കം ല​ഭി​ച്ച​ത് ആ​യി​ര​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ളാ​ണ്. 2017 ൽ ​ത​യാ​റാ​ക്കി​യ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന​തും പി​ന്നീ​ട് അ​ർ​ഹ​ത നേ​ടി​യ​തും ആ​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ലൈ​ഫ് 2020 എ​ന്ന പേ​രി​ൽ പു​തി​യ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ലൈ​ഫി​ന്‍റെ നാ​ലാം ഘ​ട്ട​മാ​ണി​ത്. ലൈ​ഫ് 2020 പ്ര​കാ​രം ക​ഴി​ഞ്ഞ ര​ണ്ടുദി​വ​സ​ങ്ങ​ളി​ലാ​യി 1100 അ​പേ​ക്ഷ​ക​ൾ ജി​ല്ല​യി​ൽ സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞു.
പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. 14 വ​രെ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​ത്. 2017 ലെ ​ലി​സ്റ്റ് അ​ന്തി​മ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം സ​ർ​ക്കാ​രി​ലേ​ക്കു വീ​ടി​നാ​യി അ​പേ​ക്ഷ ന​ല്കി​യി​ട്ടു​ള്ള​വ​ർ ഇ​പ്പോ​ഴ​ത്തെ അ​ർ​ഹ​താ മാ​ന​ദ​ണ്ഡ​പ്ര​കാ​രം അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​ല്ക​ണം.
ലൈ​ഫ് ഒ​ന്ന്, ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്ത് ഇ​തി​നോ​ടും 2,21266 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ഒ​രു​ല​ക്ഷം വീ​ടു​ക​ൾ കൂ​ടി പൂ​ർ​ത്തി​ക​രി​ക്കും.