ഓ​​ണ​​ക്കി​​റ്റ് ഒ​​രു​​ങ്ങു​​ന്നു
Wednesday, August 5, 2020 10:24 PM IST
കോ​​ട്ട​​യം: കോ​​വി​​ഡ് ദു​​രി​​ത​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഓ​​ണ​​ത്തി​​ന് 11 ഇ​​നം വി​​ഭ​​വ​​ങ്ങ​​ള​​ട​​ങ്ങി​​യ പ​​ല​​വ്യ​​ഞ്ജ​​ന കി​​റ്റു​​ക​​ളു​​ടെ സൗ​​ജ​​ന്യ വി​​ത​​ര​​ണം ഓ​​ഗ​​സ്റ്റ് അ​​വ​​സാ​​ന​​വാ​​രം ആ​​രം​​ഭി​​ക്കും.പ​​ഞ്ച​​സാ​​ര, ചെ​​റു​​പ​​യ​​ർ, വ​​ൻ​​പ​​യ​​ർ, ശ​​ർ​​ക്ക​​ര, മു​​ള​​കു​​പൊ​​ടി, മ​​ഞ്ഞ​​ൾ​​പ്പൊ​​ടി, മ​​ല്ലി​​പ്പൊ​​ടി, സാ​​ന്പാ​​ർ​​പൊ​​ടി, വെ​​ളി​​ച്ചെ​​ണ്ണ, സ​​ണ്‍​ഫ്ല​​വ​​ർ ഓ​​യി​​ൽ, പ​​പ്പ​​ടം, സേ​​മി​​യ/​​പാ​​ല​​ട, ഗോ​​ത​​ന്പ് നു​​റു​​ക്ക് എ​​ന്നി​​വ​​യാ​​ണു കി​​റ്റി​​ൽ ഉ​​ണ്ടാ​​കു​​ക. ഇ​​തു കൂ​​ടാ​​തെ മ​​തി​​യാ​​യ അ​​ള​​വി​​ൽ റേ​​ഷ​​ൻ ധാ​​ന്യ​​ങ്ങ​​ൾ ല​​ഭി​​ക്കാ​​ത്ത മു​​ൻ​​ഗ​​ണ​​നേ​​ത​​ര വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് 10 രൂ​​പ നി​​ര​​ക്കി​​ൽ 15 കി​​ലോ അ​​രി വി​​ത​​ര​​ണം ചെ​​യ്യും. തു​​ട​​ക്ക​​ത്തി​​ൽ ദ​​രി​​ദ്ര​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും തു​​ട​​ർ​​ന്നു മു​​ന്നാ​​ക്ക കാ​​ർ​​ഡു​​ക​​ൾ​​ക്കും ന​​ന്പ​​ർ ക്ര​​മ​​ത്തി​​ലാ​​യി​​രി​​ക്കും കി​​റ്റ് ല​​ഭി​​ക്കു​​ക. സ​​പ്ലൈ​​കോ ഗോ​​ഡൗ​​ണു​​ക​​ളി​​ലാ​​യി​​രി​​ക്കും കി​​റ്റു​​ക​​ൾ നി​​റ​​യ്ക്കു​​ക. കോ​​വി​​ഡ് വ്യാ​​പ​​ന മു​​ൻ​​ക​​രു​​ത​​ൽ എ​​ന്ന നി​​ല​​യി​​ൽ ഓ​​ണ​​ച്ച​​ന്ത​​ക​​ൾ ഒ​​ഴി​​വാ​​ക്കാ​​നും ആ​​ലോ​​ചി​​ക്കു​​ന്നു.

അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും കി​​റ്റ്

കോ​​ട്ട​​യം: അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന സൗ​​ജ​​ന്യ ഭ​​ക്ഷ​​ണ കി​​റ്റ് അ​​ടു​​ത്ത​​യാ​​ഴ്ച വി​​ത​​ര​​ണം ചെ​​യ്തു​​തു​​ട​​ങ്ങും. 10 കി​​ലോ അ​​രി, ഒ​​രു കി​​ലോ ക​​ട​​ല ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ സാ​​ധ​​ന​​ങ്ങ​​ൾ ക്യാ​​ന്പു​​ക​​ളി​​ലെ​​ത്തി​​ക്കും. ലേ​​ബ​​ർ കാ​​ർ​​ഡു​​ള്ള​​വ​​ർ​​ക്കാ​​ണ് കി​​റ്റ് ല​​ഭ്യ​​മാ​​ക്കു​​ക. നി​​ല​​വി​​ൽ എ​​ണ്ണാ​​യി​​രം ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​ർ ജി​​ല്ല​​യി​​ലു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.