നാ​ലു​ചി​റ തോ​ണി​ക്ക​ട​വ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
Thursday, August 6, 2020 10:05 PM IST
അ​ന്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​ചി​റ ആ​റ്റു​ക​ട​വ് തോ​ണി​ക്ക​ട​വ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
പു​ത്ത​നാ​റി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഒ​രു തു​രു​ത്താ​ണ് നാ​ലു​ചി​റ. വ​ർ​ഷ​ങ്ങ​ളാ​യി ചെ​ളി കോ​രി ബ​ല​പ്പെ​ടു​ത്തി​യ ബ​ണ്ടി​ലൂ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ സ​ഞ്ച​രിച്ചി​രു​ന്ന​ത്. റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല സ്വ​പ്ന​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​റ്റു​ക​ട​വു മു​ത​ൽ തോ​ണി​ക്ക​ട​വ് വ​രെ 1.2 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലെ റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കി. പ്ര​ദേ​ശ​ത്തെ കൊ​ച്ചു​പു​ത്തം​ക​രി പാ​ട​ശേ​ഖ​രം വ​രെ​യു​ള്ള റോ​ഡ് നി​ർ​മാണ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് വാ​ർ​ഡ് അം​ഗം പ്ര​ബ​ലേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഏ​ക​ദേ​ശം 33 ല​ക്ഷം രൂ​പ ചെ​ല​വി​ൽ 108 തൊ​ഴി​ൽ​ദി​നം കൊ​ണ്ടാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്.
ആ​ശു​പ​ത്രി​യി​ലേ​ക്കു​ൾ​പ്പെടെ​യു​ള്ള അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കും ഈ ​റോ​ഡ് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത്ത് ഹാ​മീ​ദ് പ​റ​ഞ്ഞു.