മാ​ലി​ന്യം ത​ള്ളു​ന്നെ​ന്ന് പ​രാ​തി
Sunday, August 9, 2020 9:37 PM IST
അ​ന്പ​ല​പ്പ​ഴ:​വ​ണ്ടാ​നം കാ​വി​ന് സ​മീ​പം മാ​ലി​ന്യം ത​ള്ളു​ന്നു. വ​ഴി ന​ട​ക്കാ​നാ​കാ​തെ യാ​ത്ര​ക്കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം നി​ര​വ​ധി ചാ​ക്കു​ക​ളി​ലാ​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. ഇ​വ കാ​വി​ന് സ​മീ​പ​മു​ള്ള റോ​ഡി​ലും ത​ള്ളി​യി​രി​ക്കു​ക​യാ​ണ്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള​ട​ക്ക​മു​ള്ള​വ​യാ​ണ് റോ​ഡ​രി​കി​ൽ വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഇ​വ ഒ​ഴു​കി പ​രി​സ​ര​ത്തെ​ല്ലാം വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ഈ ​ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു