കൂ​ടു​ത​ൽ ബോ​ട്ട് സ​ർ​വീ​സു​മാ​യി ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ്
Monday, August 10, 2020 9:57 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ടു​ത​ൽ ബോ​ട്ടു​ക​ൾ ഓ​ടി​ച്ച് സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ്. ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കും പോ​കാ​നും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു​മാ​യാ​ണ് അ​ധി​ക ബോ​ട്ട ്സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഓ​രോ മ​ണി​ക്കൂ​റി​ട​വി​ട്ടും ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. പ​തി​വ് സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മെ 16 യാ​ത്ര ബോ​ട്ടു​ക​ളാ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് കു​ട്ട​നാ​ട്ടി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.
എ​സി റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യ​തി​നാ​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് പോ​കാ​ൻ ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പ്ര​ത്യേ​ക സ​ർ​വീ​സും ന​ട​ത്തു​ന്നു​ണ്ട്. രാ​മ​ങ്ക​രി കെ​സി പാ​ല​ത്തി​ൽ നി​ന്നാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് ബോ​ട്ട് ഓ​ടി​ക്കു​ന്ന​ത്. കാ​വാ​ലം, പു​ളി​ങ്കു​ന്ന്, നെ​ടു​മു​ടി ഭാ​ഗ​ങ്ങ​ളെ രാ​മ​ങ്ക​രി കെ​സി പാ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ആ​ളു​ക​ളു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് അ​ധി​ക സ​ർ​വീ​സും ന​ട​ത്തി വ​രു​ന്നു​ണ്ട്. ആ​ല​പ്പു​ഴ​യി​ലു​ള്ള ബോ​ട്ടു​ക​ൾ​ക്ക് പു​റ​മേ മു​ഹ​മ്മ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തു നി​ന്നു​മാ​യി 16 ബോ​ട്ടു​ക​ളാ​ണ് അ​ധി​ക​മാ​യി ജി​ല്ല​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ പ​റ​ഞ്ഞു.