സാ​നി​റ്റൈ​സ​ര്‍ പെ​റ്റ് ബോ​ട്ടി​ല്‍ വി​ത​ര​ണം
Wednesday, August 12, 2020 10:31 PM IST
ആ​ല​പ്പു​ഴ: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സാ​നി​റ്റൈ​സ​ര്‍ പെ​റ്റ് ബോ​ട്ടി​ല്‍ വി​ത​ര​ണം ചെ​യ്തു. കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മ​ിറ്റി ജി​ല്ല​യി​ലെ എ​ല്ലാ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​യി വ്യ​ക്തി​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന റീ ​യൂ​സ​ബി​ള്‍ റീ​ഫി​ല്ലിം​ഗ് സാ​നി​റ്റൈ​സ​ര്‍ പെ​റ്റ് ബോ​ട്ടി​ല്‍ വി​ത​ര​ണം ചെ​യ്തു. ആ​ല​പ്പു​ഴ എ​ക്സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​കെ. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തൂ.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് കെ. ​അം​ബി​കേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. ട്ര​ഷ​റ​ര്‍ കെ.​ആ​ര്‍. രാ​ജീ​വ് സ്വാ​ഗ​ത​വും ജി​ല്ലാ ക​മ്മ​ിറ്റി അം​ഗം എ​ച്ച്. മു​സ്ത​ഫ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

മ​ത്സ്യബ​ന്ധ​ന പു​ന​രാ​രം​ഭം:
ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി ക​ള​ക്ട​ര്‍

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ മ​ത്സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​മ്പ​ല​പ്പു​ഴ പാ​യ​ല്‍​ക്കുള​ങ്ങ​ര ക​ട​പ്പു​റം, കാ​ക്കാ​ഴം പി.​ബി. ക​ട​പ്പു​റം എ​ന്നി​വി​ട​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. ഫി​ഷ​റീ​സ് ഉ​പ​ഡ​യ​റ​ക്ട​ര്‍ ര​മേ​ശ്, മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ സ​ജീ​വ​ന്‍ എ​ന്നി​വ​രും ക​ള​ക്ട​റോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.