ചെ​മ്പ​കശേരി ആ​ല ത​ക​ര്‍​ന്നു​വീ​ണു
Wednesday, August 12, 2020 10:35 PM IST
എ​ട​ത്വ: നാ​ല​ര നൂ​റ്റാ​ണ്ടി​നു മു​മ്പ് അ​മ്പ​ല​പ്പു​ഴ രാ​ജാ​വ് പ​ണി​ക​ഴി​പ്പി​ച്ച കോ​ഴി​മു​ക്ക് ചെ​മ്പ​ക​ശേ​രി ആ​ല വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ത​ക​ര്‍​ന്നു വീ​ണു. പ​തി​റ്റാ​ണ്ടു​ക​ളാ​യി സം​ര​ക്ഷ​ണം ഇ​ല്ലാ​തെ മേ​ല്‍​ക്കൂ​ര ത​ക​രു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഓ​ല​കെ​ട്ടി മേ​ഞ്ഞി​രു​ന്ന ആ​ല ചോ​ര്‍​ന്നൊ​ലി​ച്ച് നി​ന്ന​തി​നാ​ല്‍ മു​ക​ളി​ല്‍ പ​ടു​ത മ​റ​ച്ചു​സൂ​ക്ഷി​ച്ചി​രു​ന്നു. മേ​ല്‍​ക്കൂ​ര​യും തൂ​ണു​ക​ളും ത​ടി കൊ​ണ്ടാ​ണ് നി​ര്‍​മി​ച്ചി​രു​ന്ന​ത്. നാ​ല​ര പ​തി​റ്റാ​ണ്ട് മു​മ്പ് അ​മ്പ​ല​പ്പു​ഴ രാ​ജ​കു​ടും​ബ​ത്തി​ലെ മാ​ന​വേ​ദ​ന്‍ രാ​ജാ​വ് കൊ​ല്ല​പ്പ​ണി​ക്കാ​യി ആ​ല നി​ര്‍​മി​ച്ച് ന​ല്‍​കി​യ​താ​ണെ​ന്ന് ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്നു.

നൂ​റ്റാ​ണ്ടു മു​മ്പ്് രാ​ജ​കു​ടും​ബ​ത്തി​ലെ ഇ​രു​മ്പുപ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജാ​വി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ കു​ട​മാ​ളൂ​രി​ല്‍ നി​ന്നാ​ണ് ചെ​മ്പ​ക​ശേ​രി കൊ​ല്ല​പ്പ​ണി​ക്ക​രെ കോ​ഴി​മു​ക്കി​ല്‍ താ​മ​സി​പ്പി​ച്ച​ത്.
കൊ​ല്ല​പ്പ​ണി​യി​ല്‍ പ്രാ​വീ​ണ്യം തെ​ളി​യി​ക്കാ​ന്‍ മു​ട്ട​ത്തോ​ടി​ല്‍ പൂ​ട്ടു പി​ടി​പ്പി​ച്ച് രാ​ജാ​വി​നു കാ​ഴ്ച​വ​ച്ചു. അ​ദ്ഭുതവി​ദ്യ​ക​ണ്ട് സ​ന്തു​ഷ്ട​നായ രാ​ജാ​വ് പാ​രി​തോ​ഷി​ക​മാ​യി ക​രം ഒ​ഴി​വാ​ക്കി സ്ഥ​ല​വും അ​റ​യും നി​ല​വ​റ​യു​മു​ള്ള വീ​ടും പ​ണി​തു ന​ല്‍​കി.

അ​തോ​ടൊ​പ്പം കു​ടും​ബ​ത്തി​ലു​ള്ള​വ​ര്‍​ക്ക് തൊ​ഴി​ല്‍ ചെ​യ്തു ജീ​വി​ക്കാ​ന്‍ പ​ണി​ശാ​ല​യാ​യി ആ​ല​യും നി​ര്‍​മി​ച്ചു ന​ല്‍​കി. കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ അ​റ​യും നി​ല​വ​റ​വീ​ടും ത​ക​ര്‍​ന്നി​രു​ന്നു. ജീ​ര്‍​ണി​ച്ച​തെ​ങ്കി​ലും ആ​ല മാ​ത്രം നി​ല​നി​ര്‍​ത്താ​നേ ഈ ​ത​ല​മു​റ​യി​ല്‍ പെ​ട്ട​വ​ര്‍​ക്ക് ക​ഴി​ഞ്ഞു​ള്ളു. അ​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ത​ക​ര്‍​ന്നുവീ​ണ​ത്. നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന​ത് ആ​റാം ത​ല​മു​റ​യി​ല്‍ പെ​ട്ട​വ​രാ​ണ്. എ​ട​ത്വ പ​ള്ളി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ​ള്ളി​ക​ളുടെ​യും ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും പൂ​ട്ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത് ഈ ​ആ​ല​യി​ല്‍ വ​ച്ചാ​യി​രു​ന്നു.