ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സാ​ന്ത്വ​ന​വു​മാ​യി ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Thursday, August 13, 2020 10:17 PM IST
പു​ന്ന​മൂ​ട്: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് വീ​ടു​ക​ളി​ൽനി​ന്നും മാ​റി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സാ​ന്ത്വ​നം പ​ക​ർ​ന്ന് മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്.
ഇ​ല​ഞ്ഞി​മേ​ൽ, മു​ട്ടം, കാ​രി​ച്ചാ​ൽ, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ് ബി​ഷ​പ് ഇ​ന്ന​ലെ സ​ന്ദ​ർ​ശി​ച്ച​ത്.
ക്യാ​ന്പു​ക​ളി​ൽ ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.