ക്യാ​ന്പി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച യു​വാ​വി​ന് സ​ഹാ​യം ന​ൽ​ക​ണം
Thursday, August 13, 2020 10:17 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട് പ​ടി​ഞ്ഞാ​റ് വ​ഴ​പ്പ​റ​ന്പി​ൽ കു​ഞ്ഞു​മോ​ൻ ചാ​ക്കോ​യ്ക്ക് (47) അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് പ​ച്ച​-ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ലി​പ്പ​ണി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന കു​ടും​ബ​ത്തി​ലെ ഏ​ക വ​രു​മാ​നമാ​ർ​ഗ​മാ​ണ് ഇ​തോ​ടെ നി​ല​ച്ച​ത്. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു​കു​ട്ടി​ക​ളു​ടെ ജീ​വി​ത മാ​ർ​ഗ​മാ​ണ് അ​ട​ഞ്ഞ​ത്.
സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സ​ഹാ​യം എ​ത്തി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ​ച്ച​ചെ​ക്കി​ടി​ക്കാ​ട് യൂ​ത്ത് ഫ്ര​ണ്ട്സ്, കു​ട്ട​നാ​ട് നേ​ച്ച​ർ സൊ​സൈ​റ്റി, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വ​ർഗീസ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി മോ​ൻ​സി മ​ണ്ണാം​തു​രു​ത്തി​ൽ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് ആ​ന്‍റ​ണി ഒ​റ്റാ​റ​യ്ക്ക​ൽ, അ​നി​യ​ൻ​കു​ഞ്ഞ് ക​രു​വേ​ലി​ൽ, യൂ​ത്ത് ഫ്ര​ണ്ട് പ്ര​തി​നി​ധി ജി​ജ​ൻ വെ​ണ്‍​മേ​ലി​ൽ, നേ​ച്ച​ർ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ജ​യ​ൻ പു​ന്ന​പ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.