പ​രു​മ​ല ഉ​പ​ദേ​ശി​ക്ക​ട​വ് പാ​ലം ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
Wednesday, September 16, 2020 10:18 PM IST
മാ​ന്നാ​ർ: പ​ന്പാ​ന​ദി​യി​ൽ പ​രു​മ​ല ഉ​പ​ദേ​ശി​ക്ക​ട​വി​ൽ പ​ണി​യു​ന്ന പാ​ല​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​ഓ​ണ്‍​ലൈ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശി​ലാ​സ്ഥാ​പ​ന ക​ർ​മം നി​ർ​വ​ഹി​ക്കും.
മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ ക്ഷ​നാ​കും. മാ​ത്യു കോ​ര ആ​ൻ​ഡ് ക​ന്പ​നി​ക്കാ​ണ് നി​ർ​മാണ ക​രാ​ർ. പ​രു​മ​ല പ​ള്ളി, മാ​ന്നാ​ർ തൃ​ക്കു​ര​ട്ടി ക്ഷേ​ത്രം, പ​ന​യ​ന്നാ​ർകാ​വ് ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കു ഈ ​പാ​ലം പ്ര​യോ​ജ​ന​പ്പെ​ടും. പാ​ല​ത്തി​ന്‍റെ സ​മീ​പ പാ​ത ബി​എം​ബി​സി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ സം​ര​ക്ഷ​ണഭി​ത്തി അ​ട​ക്കം നി​ർ​മി​ക്കും. കാ​യം​കു​ളം തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സെ​ന്‍റ് ഗ്രി​ഗോ​റിയോസ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ, കാ​ർ​ഡി​യോ വാ​സ്കു​ല​ർ സെ​ന്‍റ​ർ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​ന്നാ​ർ ടൗ​ണി​ൽ ക​ട​ക്കാ​തെ എ​ത്തി​ച്ചേ​രാ​ൻ പാ​ലം ഉ​പ​ക​രി​ക്കും. പ​രു​മ​ല നി​വാ​സി​ക​ളു​ടെ നീ​ണ്ട കാ​ല​ത്തെ ആ​വ​ശ്യ​ത്തി​നാ​ണ് പാ​ല​ത്തി​ന്‍റെ വ​ര​വോ​ടെ വി​രാ​മ​മാ​കു​ന്ന​ത്.​ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ ആ​രം​ഭി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്ക​വെ​ന്ന് മാ​ത്യൂ റ്റി. ​തോ​മ​സ് എം​എ​ൽ​എ പ​റ​ഞ്ഞു.